ന്യൂഡല്‍ഹി : ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്പ്. ജമ്മു-കശ്മീരിലെ ഹിരാനഗര്‍ മേഖലയിലുണ്ടായ പാക് വെടിവെയ്പ്പില്‍ ഒരു ബിഎസ്ഫ് ജവാന് പരുക്കേറ്റു. ഹിരാനഗര്‍ മേഖലയിലെ ബോബിയ പോസ്റ്റിന് നേരെയാണ് പാക് സൈന്യം വെടിവെച്ചത്. പാക് വെടിവെയ്പ്പിനെ തുടര്‍ന്ന് ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു പാകിസ്താനി റേഞ്ചര്‍ കൊല്ലപ്പെട്ടു.
നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യന്‍ സൈനിക പ്രത്യാക്രമണത്തിന് ശേഷം ഇത് 32മത്തെ തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇന്ത്യ നടത്തിയ വെടിവെയ്പ്പില്‍ ഒരു പാക് പൗരന്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് പാകിസ്താന്‍ ഇന്നലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം രജൗരിയിലെ ബിജി സെക്ടടറിലുണ്ടായ പാക് വെടിവെയ്പ്പിലും ഒരു ഇന്ത്യന്‍ ജവാന് പരുക്കേറ്റിരുന്നു.
Post Your Comments