ഒരു സമയത്ത് ജനശ്രദ്ധ ആകര്‍ഷിച്ച പരസ്യങ്ങളില്‍ ഒന്നായിരുന്നു അവതാര്‍ ജ്വല്ലറിയുടെ പരസ്യം. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍. മമ്മൂട്ടിയെവെച്ചുള്ള പരസ്യം അതുകൊണ്ട് തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിനിടയില്‍ എപ്പോഴോ ഈ പരസ്യം അപ്രത്യക്ഷമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആരും അന്വേഷിച്ചില്ല.
അടുത്തിടെയാണ് അവതാര്‍ ജ്വല്ലറിയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ ഉയരുന്നത്. അവതാര്‍ ജ്വല്ലറിയുടെ മറവില്‍ 12 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു ആരോപണം. അന്വേഷണത്തിനൊടുവില്‍ അവതാര്‍ ജ്വല്ലറി ഉടമ അബ്ദുള്ളയെ പോലീസ് അറസ്റ്റ് ചെയ്തു. തൃത്താല സ്വദേശിയാണ് അബ്ദുള്ള.
അവതാര്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് നെയിമില്‍ പെരുമ്പാവൂരില്‍ ജ്വല്ലറി തുടങ്ങുന്നതിനായി പെരുമ്പാവൂര്‍ സ്വദേശി സലീമില്‍ നിന്ന് 12 കോടി രൂപയുടെ സ്വര്‍ണം തട്ടിയെടുത്തു എന്നാണ് പരാതി.
സംഭവത്തില്‍ നാളുകളായി അബ്ദുള്ള ഒളിവില്‍ ആയിരുന്നു. ഫവാസ് ജ്വല്ലറി ഉടമയായ സലാമിനൊപ്പം അവതാര്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് നെയിമില്‍ തന്നെ ഒരു ജ്വല്ലറി തുടങ്ങാനായിരുന്നു കരാര്‍ ഉണ്ടാക്കിയത്. ഇതിനായി 12 കോടി രൂപയുടെ സ്വര്‍ണം വാങ്ങി അബ്ദുള്ള മുങ്ങി എന്നാണ് പരാതി. 33 കിലോ സ്വര്‍ണവുമായി വിദേശത്തേക്ക്
മുങ്ങുകയായിരുന്നു. സലീം ആലുവ റൂറല്‍ എസ്പിയ്ക്കാണ് പരാതി നല്‍കിയത്.
അബ്ദുള്ള കേരളത്തില്‍ തിരിച്ചെത്തിയെന്ന വിവരം ലഭിച്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പഞ്ച നക്ഷത്ര ഹോട്ടലില്‍ വ്യാജ പേരില്‍ കഴിയുകയായിരുന്നു അബ്ദുള്ള.
Post Your Comments