റിയാദ്● ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ റിയാദിലെ ശുദ്ധീകരണ ശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. തീ നിയന്ത്രണ വിധേയമാക്കിയതായും തീപ്പിടുത്തം കമ്പനിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയിട്ടില്ലെന്നും അരംകോ അറിയിച്ചു.
പരിക്കേറ്റവരുടെ കൃത്യമായ എണ്ണം ഔദ്യോഗികമായി ലഭ്യമല്ലെങ്കിലും 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അല്‍-റിയാദ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ മൂന്നുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
എണ്ണ ശുദ്ധീകരണ ശാലയിലെ ടാങ്കിനുള്ളിലുണ്ടായ സ്‌ഫോടനമാണ് തീപ്പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ അരാംകോയുടെ റാസ് തനൂറയിലെ എണ്ണ ടെര്‍മിനലിലുണ്ടായ തീപ്പിടുത്തത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റിരുന്നു.
Post Your Comments