ശരീരത്തില്‍ അണിയുന്ന ആഭരണങ്ങളില്‍ ഏറെ പ്രധാനപെട്ട ഒന്നാണ് മോതിരം. പുരുഷനും സ്‌ത്രീയും ഒരുപോലെ ധരിക്കുന്ന ഒന്നാണിത്. സ്വര്‍ണം, പ്ലാറ്റിനം, വജ്രം, സില്‍വര്‍, ചെമ്പ് തുടങ്ങി വിവിധ തരം ലോഹങ്ങള്‍ മോതിരമായി അണിയാം. ഇവ വെറും സൗന്ദര്യത്തിനോ ആഭരണരൂപത്തിലോ അല്ല, അണിയുന്നതിന് വിവിധ ഗുണങ്ങളുമുണ്ട്. എന്നാല്‍ ചെമ്പുമോതിരം കയ്യിലണിയുന്നവര്‍ കുറവായിരിക്കും. വേദപ്രകാരം കയ്യിലൊരു ചെമ്പു മോതിരം വേണമെന്നാണ് പറയുക. ഇതിന് കാരണങ്ങള്‍ പലതുണ്ട്.
രക്തത്തിന്റെ ഗുണം വര്‍ദ്ധിപ്പിക്കാന്‍ കോപ്പറിന് സാധിക്കുമെന്നതാണ് വാസ്‌തവം. ചെമ്പ് മോതിരം, പ്രത്യേകിച്ചു മോതിരവിരലില്‍ ധരിക്കുമ്പോള്‍ ചെമ്പിന്റെ സ്വാധീനം നാഡികളിലൂടെ തലച്ചോറില്‍ വരെ എത്തുന്നു. ചെമ്പിന്റെ കുറവ് മൂലം ശരീരത്തില്‍ എല്ലുതേയ്‌മാനം, അണുബാധ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും. ഇതിനുള്ള ഏറ്റവും ലളിതമായ വഴിയാണിത്. കോപ്പര്‍ കൊണ്ടുള്ള മോതിരമോ ബ്രേസ്‌ലെറ്റോ ധരിക്കുന്നത് ലോഹങ്ങളോടുള്ള അലര്‍ജി ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. സൗന്ദ്യത്തിനും ചര്‍മത്തിനുമെല്ലാം കോപ്പര്‍ ഏറെ ഗുണകരമാണ്. കോപ്പര്‍ ധരിക്കുന്നത് ചര്‍മത്തിനും മുടിക്കുമുണ്ടാകുന്ന പിഗ്മെന്റേഷന്‍ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.
വേദപ്രകാരം വാസ്‌തുദോഷകമറ്റാനും കോപ്പര്‍ ഏറെ നല്ലതാണ്. ഇത് ധരിക്കുന്നത് വ്യക്തിദോഷമറ്റും, വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യും. സൂര്യദോഷങ്ങളകറ്റാന്‍ കോപ്പര്‍ മോതിരം ഏറെ നല്ലതാണ്. ജാതകത്തില്‍ സൂര്യഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായകവും. ജാതകപ്രകാരം സൂര്യസ്വാധീനം കുറവാണെങ്കില്‍ കയ്യില്‍ ചെമ്പു ധരിയ്‌ക്കുന്നതു ഗുണം ചെയ്യും. ശരീരം തണുപ്പിക്കാനും ശരീരത്തിന്റെ ചൂടകറ്റാനും നിങ്ങളെ ശാന്തമാക്കാനുമെല്ലാമുള്ള വഴിയാണ് വിരലില്‍ ചെമ്പുമോതിരം ധരിക്കുകയെന്നത്.
Post Your Comments