Kerala

ബിസിനസ് പൊട്ടിപ്പോയി സാറേ, അതുകൊണ്ടാ അനാശാസ്യകേന്ദ്രം തുടങ്ങിയത്!

കൊച്ചി: എറണാകുളത്ത് അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തിലെ ഒരു യുവാവിന്റെ മറുപടി കേട്ട പോലീസ് ഞെട്ടിപ്പോയി. വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഈ പണിക്ക് പോയത്. ബിസിനസ് പൊട്ടിപ്പോയി സാറേ, അതുകൊണ്ടാ അനാശാസ്യകേന്ദ്രം തുടങ്ങിയത്… യുവാവിന്റെ മറുപടിയിങ്ങനെ…

എറണാകുളം കങ്ങരപ്പടി കവലയ്ക്കു സമീപം വീട് വാടകക്കെടുത്താണ് അശോകന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം അനാശാസ്യം നടത്തിയത്. എരൂര്‍ സ്വദേശി അശോകനായിരുന്നു നടത്തിപ്പുകാരന്‍. ഇയാള്‍ തൃപ്പൂണിത്തുറയില്‍ ഡയറി ഫാം നടത്തിയിരുന്നു. ഇത് പൊളിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു കേന്ദ്രം തുടങ്ങിയതത്രേ. ഭാര്യ ടിബി രോഗം ബാധിച്ചാണ് മരിച്ചത്. ഭാര്യയുടെ ചികിത്സക്കായി ധാരാളം പണം ചെലവിട്ടെന്നും ഇതു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും ഇയാള്‍ പറയുന്നു.

സാമ്പത്തിക ബാധ്യത മറികടക്കുന്നതിനാണ് താന്‍ ഈ ജോലി തെരഞ്ഞെടുത്തതെന്ന് അശോകന്‍ പോലീസില്‍ മൊഴി നല്‍കി. ഇടപാടുകാരെ ഫോണില്‍ വിളിച്ചാണ് ഇടപാട് നടത്തിയത്. ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ വീടുകളില്‍ എത്തിച്ചു നല്‍കും. 8000 മതല്‍ 10000 രൂപവരെയാണ് ഇവര്‍ ഇടപാടുകാരില്‍ ഈടാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button