റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് രാജ്യാന്തര തലത്തില്‍ അഭിനന്ദന പ്രവാഹം. രാജകുടുംബാംഗത്തെ വധശിക്ഷയ്ക്ക് വിധേയനാക്കി നിയമത്തിനു മുന്നില്‍ രാജ്യത്തെ എല്ലാവരും തുല്യരാണെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി ഭരണാധികാരി. സല്‍മാന്‍ രാജാവിനെ അഭിനന്ദിച്ചവരില്‍ രാജ്യാന്തര മാധ്യമങ്ങളും ഉള്‍പ്പെടുന്നു. സൗദിയുടെ 40 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായിയാണ് രാജകുടുംബാംഗത്തെ വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്.
സൗദിയില്‍ വധശിക്ഷക്ക് വിധേയനാക്കിയത് തുര്‍ക്കി ബിന്‍ സഊദ് രാജകുമാരനെയായിരുന്നു. ഈ സംഭവത്തില്‍ സല്‍മാന്‍ രാജാവിന് സ്വദേശികളുടെ അഭിനന്ദന പ്രവാഹമാണെന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അമീറുമാര്‍ക്കിടയില്‍ ഇത്തരം നടപടികള്‍ ഉണ്ടാവില്ലെന്ന വ്യാപകമായ പ്രചരണത്തെ തിരുത്തികുറിക്കുന്നതായിരുന്നു വധശിക്ഷാ നടപടിയെന്നും സൗദിയില്‍ ജുഡീഷ്യല്‍ സംവിധാനം സുതാര്യമാണെന്ന് തെളിയിക്കുന്നതാണെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
സൗദിയിലെ നിയമത്തിലും നീതിയിലും വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ല. സല്‍മാന്‍ രാജാവിന്റെ നിശ്ചയദാര്‍ഢ്യത്തിലും ഉറച്ച നിലപാടിലും ജനങ്ങളുടെ പിന്തുണ കൂടുകയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണത്തിന്റെ അടിത്തറയാണ് നീതി നടപ്പാക്കുക എന്നത്. അത് ഏത് തറവാട്ടില്‍ പിറന്നവര്‍ക്കും ബാധകമാണെന്നും സൗദിയിലെ കോടീശ്വരനായ അമീര്‍ വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ ട്വീറ്റ് ചെയ്തു. ബുദ്ധിയുള്ളവരേ, നിശ്ചയം നിങ്ങള്‍ക്ക് പ്രതിക്രിയയില്‍ ജീവന്‍ സംരക്ഷിക്കലുണ്ട്; എന്ന ഖുര്‍ആന്‍ വചനം അമീര്‍ വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ തന്റെ ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ക്കും വധശിക്ഷയ്ക്ക് വിധേയരായര്‍ക്കും ദൈവം കരുണ ചെയ്യട്ടെ എന്ന് അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു.
Post Your Comments