India

രണ്ടുവയസുകാരി പറയുന്നതു കേട്ടാല്‍ തലകറങ്ങാതെ നോക്കിക്കോ!

രണ്ടു വയസാകുമ്പോഴേക്കും കുട്ടികള്‍ സംസാരിച്ചു തുടങ്ങും. എങ്കിലും ഓര്‍ത്തെടുക്കാനും വലിയ കാര്യങ്ങള്‍ മനസ്സിലാക്കാനുമുള്ള പ്രായമല്ല ഇത്. എന്നാല്‍, ഏവരെയും അമ്പരിപ്പിക്കുന്ന കഴിവ് റിമാസ് എന്ന രണ്ടുവയസുകാരിക്ക് ലഭിച്ചുവെന്നുള്ളതാണ്. ഈ കുട്ടി പറയുന്നത് കേട്ടാല്‍ തലകറങ്ങും.

ലോകരാജ്യങ്ങളുടെ തലസ്ഥാനം റിമാസിന് കാണാപാഠമാണ്. എങ്ങനെ ചോദിച്ചാലും റിമാസ് ഉടന്‍ ഉത്തരം നല്‍കും. ഹൈദരാബാദിലാണ് ഈ ചുണക്കുട്ടിയുള്ളത്. അമ്മ ഏതെങ്കിലും രാജ്യത്തിന്റെ പേര് പറഞ്ഞാല്‍ മതി, ഉടന്‍ റിമാസ് പറയും ആ രാജ്യത്തിന്റെ തലസ്ഥാനം ഏതെന്ന്. രാജ്യങ്ങളുടെ മാത്രമല്ല ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ തലസ്ഥാനവും ഈ കുട്ടി മണി പോലെ പറയും.

കേട്ടാല്‍ വിശ്വസിക്കാനാകുമോ…? എന്നാല്‍, ഈ കൊച്ചുമിടുക്കി പറയുന്നത് കേട്ടോളൂ..

shortlink

Related Articles

Post Your Comments

Related Articles


Back to top button