KeralaIndiaNews

രമിത്ത് വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്ത് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പിടിയിലായി. ഡി.വൈ.എഫ്.ഐ ഇരുവെട്ടി വില്ലേജ് ജോയന്റ് സെക്രട്ടറി നിജോയ്, പിണറായിയിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി അഹദ് എന്നിവരെയാണ് പിടികൂടിയത്.ഈ മാസം 12നാണ് കണ്ണൂരിലെ പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ രമിത്തിനെ വെട്ടിക്കൊന്നത്.

രമിത്തിന്റെ പിതാവ് ഉത്തമനും എട്ടുവര്‍ഷം മുമ്ബ് രാഷ്ട്രീയ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.സംഭവത്തിൽ 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.കൊലപാതകം, ഗൂഡാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇപ്പോൾ രണ്ടുപേരെ അറസ്റ് ചെയ്തത്.അടുത്തിടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാല്‍ മോഹനന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പ്രതികാരമായാണ് രമിത്തിനെ വധിച്ചതെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button