ഇസ്ലാമാബാദ്: കള്ളപ്പണ നിക്ഷേപണവുമായി ബന്ധപ്പെട്ട് പാക്ക് പ്രധാനമന്ത്രി നവാസ് ഷേരീഫിനും കുടുംബത്തിനും സുപ്രീംകോടതി നോട്ടീസ്. ഷെരീഫും, മകള്‍ മറിയം, ഹസ്സന്‍, ഹുസൈന്‍ എന്നിവര്‍ക്കുമാണ് കോടതി നോട്ടീസ് അയച്ചത്. ഇവരെ കൂടാതെ ധനമന്ത്രി ഇസഹാഖ് ദര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് രേഖകള്‍ ഉണ്ടാക്കി നല്‍കുന്ന പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊസാക്കോ ഫോണ്‍സേക്ക കമ്പനിയുടെ പുറത്തുവന്ന രേഖകളില്‍ ഷെരീഫിന്റെ രണ്ട് ആണ്‍മക്കളും ഒരു മകളും ഇടംപിടിച്ചിരുന്നു. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനാണ് ഷെരീഫിനെതിരെ പരാതി നല്‍കിയത്. ഷെരീഫിനും കുടുംബത്തിനും വിദേശ കമ്പനികളില്‍ അനധികൃത നിക്ഷേപമുണ്ടെന്നും യുകെയില്‍ സ്വത്തുണ്ടെന്നും ഹര്‍ജിയില്‍ ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. എന്നാല്‍, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഷെരീഫ് പ്രതികരിച്ചത്. കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
Post Your Comments