
ദീപാവലി ആഘോഷങ്ങളുടെ സീസൺ പ്രമാണിച്ച് രാജ്യത്തെ സ്മാർട്ട്ഫോൺ വിപണികളും പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മിക്ക കമ്പനികളും വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ജനപ്രിയ സ്മാർട്ട്ഫോൺ വിതരണക്കാരായ വൺപ്ലസ് വൻ ഇതിനോടകം തന്നെ ഓഫറുകാലും പ്രഖ്യാപിച്ചുകഴിഞ്ഞു.
ചൈനീസ് കമ്പനിയായ വണ്‍ പ്ലസ് ഒക്ടോബര്‍ 24 മുതല്‍ 26 വരെ ഒരു രൂപ ദിവാലി ഡാഷ് സെയിലുമായാണ് എത്തുന്നത്. വണ്‍ പ്ലസിന്റെ 3 സോഫ്റ്റ് ഗോൾഡ് വാരിയന്റ്, വൺപ്ലസ് ആക്സസറീസ് തുടങ്ങിയവയെല്ലാം വെറും ഒരു രൂപയ്ക്ക് സ്വന്തമാക്കാനുള്ള ഓഫറാണിത്.മൂന്നു ദിവസങ്ങളിലും വൈകീട്ട് 4, 6, 8 സമയങ്ങളിലായാണ് ഫ്ലാഷ് സെയില്‍ നടക്കുക. തെരഞ്ഞെടുക്കപ്പെട്ടവർക്ക് വണ്‍ പ്ലസ് ലക്കി ഡ്രോയിലൂടെ ഒരു മിസ്റ്ററി ബോക്സ് സമ്മാനമായി ലഭിക്കും.ഈ ഓഫറില്‍ പങ്കു ചേരാനായി ഉപഭോക്താക്കള്‍ വണ്‍ പ്ലസ് സ്റ്റോറില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം.കൂടാതെ വണ്‍ പ്ലസ് ഐഡി ക്രിയേറ്റ് ചെയ്യുകയും വേണം.ബില്ലിങ്, പേയ്മെന്റ് വിവരങ്ങളും നല്‍കണം. ഫോണ്‍ നമ്പര്‍ വെരിഫൈ ചെയ്ത ശേഷം#OnePlusDiwaliDash എന്ന ഹാഷ്ടാഗ് നല്കി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതോടെ ദിവാലി ഡാഷ് സെയിലിനായുള്ള ഫോര്‍-സ്റ്റെപ് രജിസ്ട്രേഷന് നടപടികള്‍ പൂർത്തിയാകുന്നതാണ്.നിലവിലുള്ള ഉപഭോക്താക്കള്‍ക്കും വണ്‍ പ്ലസിന്റെ വക സമ്മാനങ്ങൾ ലഭിക്കുന്നതാണ്.
Post Your Comments