ന്യൂഡൽഹി● രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ കരൾ മാറ്റ ശസ്ത്രക്രിയ വിജയകരം. ഗുഡ്ഗാവിലെ മേദാന്ത ആസ്പത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെ നൈജീരിയന്‍ സ്വദേശിയായ ഡേവിഡ് എന്ന പേരിലുള്ള കുഞ്ഞാണ് പുതുജീവനിലേക്ക് പ്രവേശിച്ചത്.
കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമാകുന്ന ഏറ്റവും ‘ഭാരം കുറഞ്ഞയാള്‍ 2 .1 തൂക്കമുള്ള ഇ കുട്ടിയാണെന്നും ,കുട്ടി പൂര്‍ണ ആരോഗ്യം നേടിയെടുത്തുവെന്നും ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ഓഗസ്റ്റ് 2 നു നടന്ന ശസ്ത്രക്രിയക്ക് ശേഷം രണ്ടു മാസത്തോളം കുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു . ശ്വാസതടസം പോലുള്ള പല പ്രശ്നങ്ങളും ഈ കാലയളവില്‍ തരണം ചെയ്ത കുട്ടിയെ കരളിനും മജ്ജയ്ക്കും ഗുരുതരതകരാറുമായാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കുട്ടികളുടെ കരള്‍ രോഗവിഭാഗം ഡയറക്ടര്‍ ഡോ. നീലം മോഹന്‍ പറഞ്ഞു. വളരെ സങ്കീ ർണ്ണമായ അവസ്ഥയിൽ കുട്ടിയുടെ പിതാവ് തന്നെ ആയിരുന്നു അനുയോജ്യ ദാതാവ് . അദ്ദേഹത്തിന്റെ കരള്‍ 43 മടങ്ങ് ഭാരമുള്ളതും സ്വീകര്‍ത്താവിലും 25 മടങ്ങ് അധികം ഭാരമുള്ളതിനായതിനാൽ കരള്‍ മാറ്റിവെക്കല്‍ ഇതുവരെ വിജയകരമായിട്ടില്ല. ഹൈമാഗ്നിഫിക്കേഷന്‍ മൈക്രോസ്കോപ്പിക്ക് സര്‍ജറിയിലൂടെയാണ് ഡേവിഡിന് കരള്‍ മാറ്റിവെച്ചത്. ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായി ദാതാവിന്റെ കരളിന്റെ ത്രീഡി മോഡല്‍ തയാറാക്കിയിരുന്നു. ചെറിയ രക്തനാഡികളും ശ്വാസകോശവുമെല്ലാം ഡോക്ടര്‍മാര്‍ക്ക് വലിയ വെല്ലുവിളികളായിരുന്നു .
ഡേവിഡിന്റെ ഇപ്പോഴത്തെ തൂക്കം 3.8 കിലോഗ്രാമാണ്. കളിയും ചിരിയുമായി സാധാരണ ഒരു കുട്ടിയാണ് ഇപ്പോളവനെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments