കൊച്ചി:കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 10 മലയാളി യുവാക്കൾ കൂടി ഇറാഖിലേയും സിറിയയിലേയും തീവ്രവാദി ക്യാമ്പുകളിൽ നിന്ന് ആയുധ പരിശീലനം നേടി നാട്ടിൽ തിരിച്ചെത്തിയാതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്.ഭീകരസംഘടനയിലേക്കു മലയാളികളെ റിക്രൂട്ട് ചെയ്ത കേസിൽ സുബഹാനി മൊയ്തീൻ ഹാജ എൻ.ഐ.എ യുടെ പിടിയിലായതിനുശേഷമാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേക്ഷണ സംഘത്തിന് ലഭിച്ചത്.ഇറാഖിലെ മൊസൂളിൽ സൈനികരുമായി ഏറ്റുമുട്ടാൻ നിയോഗിക്കപ്പെട്ട ഭീകരസംഘത്തിലെ അംഗങ്ങളായിരുന്നു സുബഹാനിയും കൂട്ടരും. മൊസൂളിൽ പിടിമുറുക്കിയ ഐ.എസ് ഭീകരർ ഇറാഖ്–കുർദിഷ സേനകളുമായി ഏറ്റുമുട്ടുന്നതിനായാണ് ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നു യുവാക്കളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയതെന്നും എന്നാൽ സമീപകാലത്ത് മൊസൂളിൽ ഭീകരസംഘങ്ങൾക്കേറ്റ തിരിച്ചടിയാണു മലയാളി യുവാക്കളെ നാട്ടിലേക്കു മടങ്ങാൻ പ്രേരിപ്പിച്ചതെന്നുമാണ് സുബ്ഹാനി എൻ.ഐ.എ ക്ക് നൽകിയ മൊഴി.
എന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഐ.എസിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ആയുധ പരീശീലനം നൽകി തിരിച്ചയച്ചതെന്നുമാണ് അന്വേക്ഷണ ഏജൻസിയുടെ കണ്ടെത്തൽ.കസ്റ്റഡിയിലെടുത്തവരെ കൂടാതെ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ പത്ത് യുവാക്കൾ കൂടി പരീശീലനം നേടി നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് അന്വേക്ഷണസംഘം വ്യക്തമാക്കുന്നു. മലയാളി യുവാക്കൾ ഭീകരസംഘടനയിലേക്കു എത്തിയതിന്റെ കാരണം അന്വേക്ഷിച്ചു വരികയാണ് എൻ.ഐ.എ.
Post Your Comments