തിരുവനന്തപുരം: നഗരത്തില്‍ രാത്രി ട്രെയിനിറങ്ങിയ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മാനഭംഗപ്പെടുത്തിയെ കേസില്‍ കാട്ടാക്കട സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.തൂങ്ങാംപാറ മാവുവിള സീയോണ്‍ മന്ദിരത്തില്‍ സാം ജെ.വല്‍സലനാണ് (സൂസന്‍ -36) അറസ്റ്റിലായത്.കാട്ടാക്കട യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാണ് പ്രതി.പാലക്കാട്ടെ അഗതിമന്ദിരത്തില്‍ അന്തേവാസിയായ ഇരുപതുകാരിയാണു മാനഭംഗത്തിനിരയായത്. ഇക്കഴിഞ്ഞ പതിനാറിനാണ് സംഭവം.
ഹേമാംബികാ നഗര്‍ പൊലീസ് പറയുന്നത്,മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശിയായ യുവാവ് പറഞ്ഞതനുസരിച്ച് പാലക്കാട് നിന്നു ട്രെയിന്‍ കയറി രാത്രി ഒന്‍പതോടെ തിരുവനന്തപുരത്തെത്തിയ പെൺകുട്ടിക്കാണ് ഈ ദൗർഭാഗ്യം. യുവാവിനെ കാണാത്തതിനാൽ റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന ഓട്ടോയിൽ കയറി യുവാവിന്റെ മേൽവിലാസം നൽകിയ യുവതിയെ ഓട്ടോ ഡ്രൈവർ ആയ സാം ജെ.വല്‍സലൻ നെയ്യാറ്റിന്‍കരയിലേക്കുള്ള വഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്തുള്ള നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയും വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടര്‍ന്ന് പെണ്‍കുട്ടിയെ തിരികെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കേസന്വേഷണം ആരംഭിച്ച പോലീസ് പെൺകുട്ടിയെ കണ്ടെത്തുകയും തിരുവനന്തപുരം റെയില്‍വേ പൊലീസ് പെൺകുട്ടിയെ പാലക്കാട്ടെത്തിക്കുകയും ചെയ്തു. എന്നാൽ പെണ്‍കുട്ടി പിന്നീട് ആത്മഹത്യയ്ക്കു ശ്രമിച്ചു.തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്. ഓട്ടോ ഡ്രൈവറെക്കുറിച്ചു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ഹേമാംബികാ നഗര്‍ സിഐ യുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിക്കുകയും പ്രതിയായ സാം ജി.വല്‍സനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തു.
മോഷണം, പിടിച്ചുപറി, ആക്രമണം തുടങ്ങിയുള്ള കേസുകളിൽ പ്രതികൂടിയാണ് സാം കെ വത്സലൻ.അമ്മ മരണമടയുകയും മകളെ ഉപദ്രവിച്ചതിന് പിതാവ് ജയിലിലാവുകയും ചെയ്തതോടെയാണ് തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി പാലക്കാട്ടെ അഗതിമന്ദിരത്തിലെത്തുന്നത്. പെൺകുട്ടിയെ നെയ്യാറ്റിൻ കരയിലേക്ക് വരുത്തിയ യുവാവിനെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Post Your Comments