India

ട്രാഫിക് നിയമം തെറ്റിച്ച മെമ്മോ കണ്ട ഭാര്യയ്ക്ക് ഭര്‍ത്താവിനെ ഡിവോഴ്‌സ് ചെയ്യണം

ട്രാഫിക് നിയമം തെറ്റിച്ചതിന് ഭര്‍ത്താവിനെ ഉപേക്ഷിക്കാനൊരുങ്ങുകയാണ് ഒരു ഭാര്യ. അഹമ്മദാബാദിലാണ് സംഭവം. ട്രാഫിക് നിയമം തെറ്റിച്ചതിന് ഭാര്യ എന്തിന് ഡൈവോഴ്‌സ് ചെയ്യണം എന്ന് ആലോചിച്ച് ആകുലപ്പെടേണ്ട. ട്രാഫിക് നിയമം തെറ്റിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ വന്ന മെമ്മോയിലെ ഫോട്ടോ കണ്ടപ്പോഴാണ് ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഭാര്യതീരുമാനിച്ചത്.

സംഭവം എന്താണെന്നോ ? മറ്റൊരു യുവതിയുമായി ബൈക്കില്‍ കറങ്ങുന്ന ഫോട്ടോയാണ് ട്രാഫിക് പോലീസ്സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞത്. ഇതോടെ ഭാര്യ ദേഷ്യം കൊണ്ട് വിറച്ചു. നേരേ പോലീസ് സ്റ്റേഷനിലേക്ക് യുവതി ഓടി. യുവതിയെ കുറിച്ച് യാതൊന്നും അറിവില്ലാത്ത പോലീസ് അവരുടെ ചോദ്യത്തിന് മുന്‍പില്‍ പകച്ചുപോയി. വളരെ നേരത്തെ സംസാരത്തിന് ശേഷം അവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടെങ്കിലും ഭര്‍ത്താവുമായി പിണങ്ങി വീട്ടിലേക്കു പോയെന്നാണ് പ്രദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button