തിരുവനന്തപുരം:പതിന്നാല് സെക്കൻഡ് പെൺകുട്ടികളെ നോക്കിയാൽ കേസെടുക്കുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങിന്റെ പ്രസ്താവന ഏറെ വിവാദം സൃഷ്ട്ടിച്ചിരിന്നു.ഋഷിരാജ് സിങിന്റെ പ്രസ്താവന വന്നതോടുകൂടി വിദ്യാർത്ഥികൾക്കിടയിൽ ഉയർന്ന രസകരമായ ഒരു സംശയമായിരുന്നു ക്ലാസ്സിൽ ടീച്ചറെ നോക്കിയാലും കേസെടുക്കുമോ എന്നത്. അതുകൊണ്ട് തന്നെ ഋഷിരാജ് സിങിനെ അടുത്ത് കണ്ടപ്പോൾ കുട്ടികൾക്ക് ചോദിക്കാനുണ്ടായിരുന്നതും ഇതേ ചോദ്യമായിരുന്നു.
വെങ്ങാനൂർ ഗവണ്മെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരിരഹിത ക്യാമ്പസ് പ്രവർത്തനം ഉത്ഘാടനം ചെയ്ത ശേഷം കുട്ടികളുമായി സംവദിക്കവേയാണ് ഇത്തരമൊരു ചോദ്യമുയർന്നത്.ആദ്യമൊന്നു അമ്പരന്നെങ്കിലും ഋഷിരാജ് സിംഗ് പുഞ്ചിരിച്ചുകൊണ്ടാണ് ചോദ്യത്തിന് മറുപടി നൽകിയത്.നിങ്ങളുടെ നോട്ടത്തിൽ ടീച്ചർക്ക് പരാതിയുണ്ടെങ്കിൽ കേസെടുക്കാൻ സാധ്യതയുണ്ടെന്നും ,വീട്ടിൽ അമ്മയോ സഹോദരിയോ ഉണ്ടെങ്കിൽ ദുരുദ്ദേശത്തോടെയുള്ള നോട്ടം എന്താണെന്ന് പറഞ്ഞു തരുമെന്നും അദ്ദേഹം വ്യക്തമാക്കി.കൂടാതെ സ്കൂളിനുള്ളിലും പരിസരത്തുമുള്ള മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ജാഗ്രത പാലിക്കാനും ഋഷിരാജ്സിംഗ് പറയുകയുണ്ടായി.
Post Your Comments