ബീജിംഗ്: ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പാകിസ്ഥാന് ഇന്ത്യ ഭ്രഷ്ട് കല്‍പ്പിച്ചെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിക്സ് ഉച്ചകോടി പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക തന്ത്രത്തില്‍ മുങ്ങിയെന്നാണ് മാധ്യമങ്ങളുടെ വിമര്‍ശനം.
പാകിസ്ഥാനുമായി ഇനി സഹകരിക്കാനില്ലെന്നുള്ള സൂചനയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. പാകിസ്ഥാനെതിരായ സമൂഹഭ്രഷ്ട് കൊണ്ടുവരാനായിരുന്നു ഇന്ത്യയുടെ ശ്രമം. എന്‍.എസ്.ജി അംഗത്വവും യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരം പങ്കാളിത്തവും ബ്രിക്‌സ് ഉച്ചകോടിയില്‍ ചര്‍ച്ചചെയ്തു. പാകിസ്ഥാനെ മാത്രം ഒഴിവാക്കി മേഖലയിലുള്ള മറ്റെല്ലാ രാജ്യങ്ങളെയും ഇന്ത്യ ക്ഷണിച്ചിരുന്നു.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദിലെ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്, പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്. സാര്‍ക്ക് ഉച്ചകോടി ബഹിഷ്‌കരിച്ച ഇന്ത്യ, മേഖലയില്‍ നിന്നും പാകിസ്ഥാന്‍ ഒഴികെയുള്ള രാജ്യങ്ങളെ ബ്രിക്സിലേക്ക് ക്ഷണിക്കുകയും ചെയ്തു.
Post Your Comments