ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക് അടച്ചു. എച്ച്5 ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ച് കുറച്ചു പക്ഷികള്‍ ചത്തതിനെ തുടര്‍ന്നാണ് പാര്‍ക്ക് അടച്ചുപൂട്ടിയത്. സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്താണ് പാര്‍ക്ക് അടച്ചുപൂട്ടിയതെന്നും വൈറസ് ബാധ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
ദിവസേന ആയിരക്കണക്കിനു പേരാണ് ഇവിടെ സന്ദര്‍ശകരായി എത്തിയിരുന്നത്.ഒൻപതു പക്ഷികളെയാണ് ഇതുവരെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതിനെ പരിശോധിച്ചതില്‍നിന്നാണ് വൈറസ് ബാധ കണ്ടെത്തിയത്. ആയിരത്തിലധികം മൃഗങ്ങളും പക്ഷികളുമാണ് ഈ പാര്‍ക്കിലുള്ളത്.
പക്ഷികളില്‍ ചിലതിന് എച്ച്5 ഏവിയേഷന്‍ ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പെലിക്കന്‍, കൊക്കുകളും അരയന്നങ്ങളുമാണ് ചത്തത്.മാസ്ക് ധരിച്ച് മാത്രമാണ് ജീവനക്കാരെ മൃഗശാലയില്‍ പ്രവേശിക്കാന്‍ അനുവദിപിച്ചിരിക്കുന്നത്.
Post Your Comments