ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെക്കെതിരേ ആഞ്ഞടിച്ചതിന് പിന്നാലെ ബിജെപിക്കെതിരെവീണ്ടും രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രംഗത്ത്. ബിജെപി ഹിന്ദുത്വ വിരുദ്ധ പാര്‍ട്ടിയാണെന്നായിരുന്നു എഎപി നേതാവിന്റെ പ്രസ്താവന.
ഗുജറാത്തിലെ പട്ടിഥാര്‍ വിഭാഗക്കാര്‍ക്കെതിരേയും ദലിതര്‍ക്കെതിരേയും ബിജെപി അക്രമം അഴിച്ചു വിടുന്നു എന്നും കേജ്രിവാള്‍ പറഞ്ഞു.ഉനയിലെ ദലിത് പ്രതിഷേധങ്ങളെ പരാമര്‍ശിച്ച കേജ്രിവാള്‍ അവരെല്ലാം ഹിന്ദുക്കളായിരുന്നിട്ടും മര്‍ദ്ദനത്തിന് ഇരകളായെന്നും പറഞ്ഞു. പട്ടേല്‍ മുന്നേറ്റ സമരത്തിന്റെ നേതാവ് ഹാര്‍ദിക് പട്ടേലിനെ രാജ്യസ്നേഹിയെന്ന് കഴിഞ്ഞ ദിവസം സൂറത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ കേജ്രിവാള്‍ വിശേഷിപ്പിച്ചിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപിയെ കേജ്രിവാള്‍ കടന്നാക്രമിച്ചത്.
ഹിന്ദുത്വവാദം മുന്നോട്ട് വെക്കുന്ന പാര്‍ട്ടിയാണ് ബിജെപി. എന്നിട്ടും പട്ടേല്‍ സമുദായത്തെ അവര്‍ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. 2015 ജൂലൈയില്‍ തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ ഇതിനോടകം 12 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കേജ്രിവാള്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിലെ ദലിത്പട്ടേല്‍ വോട്ടുകള്‍ നേടാനുള്ള കേജ്രിവാളിന്റെ നീക്കമാണ് പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments