രാജകുടുംബാംഗം വധശിക്ഷയ്ക്ക് വിധേയനാകുന്നത് നാല് ദശകത്തിനിടെ ആദ്യം
റിയാദ്● സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സൗദി രാജകുടുംബാംഗമായ പ്രിന്‍സ് തുര്‍ക്കി ബിന്‍ സൗദ് അല്‍-കാബിറിന്റെ ശിക്ഷയാണ് നടപ്പിലാക്കിയതെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു.
2012 ലാണ് കേസിനാസ്പദമായ സംഭവം. റിയാദിന്റെ പ്രാന്തപ്രദേശമായ അല്‍-തുമാമയില്‍ വച്ച് സുഹൃത്തായ യുവാവിനെ വെടിവെച്ച് കൊന്ന കേസിലാണ് വിധി. സൗദി പൗരനായ അബ്ദേല്‍ ബിന്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ കരീം മൊഹൈമയീദ് ആണ് കൊല്ലപ്പെട്ടത്.
കേസിൽ രാജകുമാരന് കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കൾ മാപ്പ് നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാമെന്ന് കോടതി വിധിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ ഇയാൾക്ക് മാപ്പു കൊടുക്കാൻ തയ്യാറാകത്തതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയത്.
സുരക്ഷയും നീതിയും ദൈവത്തിന്റെ വിധികളും നടപ്പിലാക്കാനുള്ള സല്‍മാന്‍ രാജാവിന്റെ ഔത്സുക്യമാണ് വിധി നടപ്പിലാക്കിയാതോടെ വ്യക്തമാകുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
നിരപാരാധികളുടെ രക്തംവീഴുത്തുന്ന ആരുടേയും വിധി ഇതായിരിക്കുമെന്നും ആഭ്യന്തര മന്ത്രലായം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments