കൊച്ചി: മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു.മുത്തലാഖ് അവസാനിപ്പിക്കണമെന്ന അഭിപ്രായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെന്നും എകീകൃത സിവില്‍ കോഡിനെക്കുറിച്ചല്ല മറിച്ച് മുത്തലാഖ് അവസാനിപ്പിക്കുന്ന കാര്യമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.
മതേതര രാജ്യമായ ഇന്ത്യയിൽ ലിംഗ സമത്വവും തുല്യ നീതിയുമാണ് വേണ്ടത്.മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയില്‍ നീതി നടപ്പിലാക്കേണ്ടത്.മുത്തലാഖ് അവസാനിപ്പിക്കണമെന്നത് മുസ്ലിം സ്ത്രീകളുടെ ആവശ്യമാണ്. അവര്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെന്നും നായിഡു പറയുകയുണ്ടായി.കഴിഞ്ഞ ദിവസം മണിപ്പുര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള, സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ എം.പി.യുമായ സുഭാഷിണി അലി, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തക ശബ്‌നം ഹശ്മി തുടങ്ങിയ വനിതാ നേതാക്കളും മുത്തലാഖ് നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments