IndiaNews

ഇന്ത്യന്‍ സൈന്യം ആര്‍ക്കും പിന്നിലല്ല; ലോകത്തിന്റെ സംസാര വിഷയം തന്നെ ഇന്ത്യൻ സേന : പ്രധാനമന്ത്രി

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സൈന്യം മറ്റാര്‍ക്കും പിന്നിലല്ലെന്ന് തെളിയിക്കാന്‍ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ സാധിച്ചുവെന്ന് മോദി പറഞ്ഞു. ഇപ്പോള്‍ എല്ലാവരും നമ്മുടെ സൈന്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പറഞ്ഞു.ഇപ്പോള്‍ എല്ലായിടത്തും ഇതാണ് ചര്‍ച്ചാ വിഷയം, സൈനിക തിരിച്ചടികൊണ്ട് ഇന്ത്യയുടെ സൈനിക ശക്തി ഒരിക്കല്‍ കൂടി വെളിപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ ഒരു റാലിയെ അഭിസംബോധന ചെയുകയായിരുന്നു പ്രധാനമന്ത്രി.’എല്ലാവരും നമ്മുടെ സൈന്യത്തെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്.

മുന്‍പ് നമ്മള്‍ ഇതുപോലെ കേട്ടത് ഇസ്രയേല്‍ സേനയെക്കുറിച്ചാണ്. പക്ഷേ, ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം ഇന്ത്യന്‍ സൈന്യവും ഒട്ടും മോശമല്ലെന്ന്’-മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ഇസ്രായേലടക്കമുള്ള രാജ്യങ്ങള്‍ ഈ രീതി നേരത്തെ സ്വീകരിക്കേണ്ടതായിരുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് ജയിച്ചതിനു ശേഷം ആദ്യമായാണ് മോദി ഹിമാചല്‍ സന്ദര്‍ശിക്കുന്നത്.

ഹിമാചല്‍ പ്രദേശിനെ ‘ദേവഭൂമി’യും ‘വീരഭൂമി’യുമെന്നാണ് മോദി വിശേഷിപ്പിച്ചത്.വര്‍ഷങ്ങളായി മുടങ്ങിക്കിടന്നതായിരുന്നു വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി എന്നാല്‍ എന്‍ഡിഎ സര്‍ക്കാരാണ് അത് യാഥാര്‍ഥ്യമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഹിമാചലിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുമെന്നും മോദി വാഗ്ദാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button