ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 14 ശതമാനമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണ. പക്ഷെ സേവന നികുതി പിരിക്കുന്നതു സംബന്ധിച്ച് അവ്യക്തത തുടരുന്നതിനാല്‍ ഇന്നത്തെ യോഗത്തിലും ധാരണയുണ്ടാക്കാനായില്ല.
അഞ്ചു വര്‍ഷത്തെ വളര്‍ച്ചാ നിരക്കിന്റെ ശരാശരി കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കും. എന്നാല്‍, ഇതു അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി 10 വര്‍ഷത്തെ ശരാശരി കണക്കാക്കണമെന്നു കേരളം ആവശ്യപ്പെട്ടെങ്കിലും കൗണ്‍സില്‍ അംഗീകരിച്ചില്ല.
Post Your Comments