ദുബായ്: മാസങ്ങളായി ജോലിയും ശമ്പളവുമില്ല, താമസിക്കാന്‍ ഒരിടമോ കഴിക്കാന്‍ ഭക്ഷണമോ ഇല്ല, അപകടത്തെ തുടര്‍ന്ന് പാതി തളര്‍ന്ന ശരീരവുമായി യു.എ.ഇയില്‍ ദുരിത ജീവിതം നയിക്കുകയാണ് ഈ മലയാളി. മലപ്പുറം ജില്ലക്കാരാനായ ഭാസക്കരന്‍ വേലായുധനാണ് ദുബായില്‍ തന്റെ കമ്പനിയില്‍ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങള്‍ക്ക് വേണ്ടി നരകയാതനയില്‍ ഇയാള്‍ ജീവിതം തള്ളിനീക്കുന്നത്. താന്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത കമ്പനിയില്‍ നിന്നും പിരിഞ്ഞുവരുമ്പോള്‍ കിട്ടേണ്ട അനുകൂല്യങ്ങളും രണ്ട് മാസത്തെ ശമ്പളക്കുടിശികയും നല്‍കണമെന്നാണ് ഇയാളുടെ ആവശ്യം.
ഒരു സിറിയന്‍ കമ്പനിയില്‍ 1996ല മുതല്‍ തുന്നല്‍ തൊഴിലാളിയായി ജോലിയെടുക്കുന്നയാളാണ് ഭാസ്‌ക്കരന്‍. ജോലിയില്‍ കയറി 15 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനിയുടെ വാഹനത്തില്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോഴുണ്ടായ അപകടത്തില്‍ ഇയാള്‍ക്ക് മാരകമായ പരിക്ക് പറ്റി. ഒരു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ഭാസ്‌ക്കരന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ നിരവധി ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. എന്നാലും ഒരു കൈയും കാലും ചലിപ്പിക്കാനാവാത്ത അവസ്ഥയില്‍ നിന്നും മോചിതനാകാന്‍ കഴിഞ്ഞിട്ടില്ല.
20 വര്‍ഷം താന്‍ കമ്പനിയില്‍ ജോലി ചെയ്‌തെങ്കിലും ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന് ഇയാള്‍ പറയുന്നു. ജോലിക്കിടെ അപകടമുണ്ടായിട്ട് പോലും ആശുപത്രി ചെലവുകള്‍ സ്വന്തം നിലയില്‍ വഹിക്കുകയായിരുന്നു, കഴിഞ്ഞ വര്‍ഷം കമ്പനിയില്‍ നിന്നും പിരിയാനായി രാജിക്കത്ത് നല്‍കിയെങ്കിലും കമ്പനി അധികൃതര്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് കമ്പനിക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്തു. ഇയാള്‍ക്ക് 24,000 ദിര്‍ഹം നല്‍കണമെന്ന് കമ്പനി അധികൃതരോട് കോടതി നിര്‍ദ്ദേശിച്ചതുമാണ്. ഈ പണം തന്നില്ലെന്ന് മാത്രമല്ല ഇപ്പോള്‍ തന്റെ ഫോണ്‍കോളുകള്‍ക്ക് മറുപടി പറയാന്‍ കൂടി കമ്പനി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ഇയാള്‍ പരാതിപ്പെടുന്നു.
കമ്പനിയില്‍ നിന്നും കിട്ടേണ്ട ന്യായമായ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി 11 മാസമായി യു.എ.ഇയില്‍ കഴിയുന്ന തനിക്ക് ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലെന്ന് ഇയാള്‍ പറയുന്നു. താമസിക്കാന്‍ ഇടമില്ലാത്തതിനാല്‍ സുഹൃത്തിന്റെ സ്‌റ്റോര്‍ റൂമിലാണ് കഴിയുന്നത്. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആയില്ലെങ്കില്‍ മരണമല്ലാതെ വേറെ വഴിയില്ലെന്നും ഇയാള്‍ പറയുന്നു
Post Your Comments