Gulf

ഓണ്‍ലൈന്‍ വീഡിയോയില്‍ പെണ്‍വേഷം ധരിച്ച് പ്രത്യക്ഷപ്പെട്ട യുവാവ് അറസ്റ്റിലായി

റിയാദ് : ഓണ്‍ലൈന്‍ വീഡിയോയില്‍ പെണ്‍വേഷം ധരിച്ച് പ്രത്യക്ഷപ്പെട്ട യുവാവ് അറസ്റ്റിലായി. റിയാദിലെ ക്വാസിം പൊലീസാണ് സ്‌നാപ്പ് ചാറ്റ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന പ്രമുഖനെ അറസ്റ്റ് ചെയ്തത്. സൗദിയിലെ സാബ്ഖ് ഓണ്‍ലൈന്‍ പത്രമാണ് വാര്‍ത്ത പുറത്തു വിട്ടത്. ക്രമസമാധാന നില തകര്‍ക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് പൊലീസിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പെണ്‍വേഷം ധരിച്ച് പ്രത്യക്ഷപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ വീഡിയോയില്‍ പെണ്‍ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അറസ്റ്റ്. റിയാദിലെ ക്വാസിം പൊലീസാണ് സ്‌നാപ്പ് ചാറ്റ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന പ്രമുഖനെ അറസ്റ്റ് ചെയ്തത്. സൗദിയിലെ സാബ്ഖ് ഓണ്‍ലൈന്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഉചിതമായ രീതിയില്‍ വസ്ത്രം ധരിക്കാത്തവരെ കണ്ടെത്തി നിര്‍ദ്ദേശം നല്‍കുന്നതിനായി നിയമക്കപ്പെട്ടിട്ടുള്ള ഹയ്യ സേനയിലെ അംഗങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടികള്‍ സ്വീകരിക്കുന്നതാണ് സൗദിയിലെ ചട്ടം. അനുചിതമല്ലാത്ത വസ്ത്രം ധരിച്ചതിനെ തുടര്‍ന്ന് അനിസ്ലാമികമായ രീതിയില്‍ വസ്ത്രം ധരിച്ചതും മുടിവെട്ടിയതും ആഭരണങ്ങള്‍ ധരിച്ചെന്നുമുള്ള കുറ്റം ചുമത്തി കഴിഞ്ഞ ജൂണില്‍ മക്കയില്‍ നിന്ന് 50 യുവാക്കളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഉചിതമായി വസ്ത്രം ധരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button