KeralaNewsIndia

സിപിഎം ഏകാധിപത്യ ഭരണം നടത്തുന്നു: സിപിഐ

ആലപ്പുഴ: സംസ്ഥാനത്തു സിപിഎം ഒറ്റയാള്‍ ഭരണം നടത്തുന്നുവെന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം.ഇന്നലെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ എല്ലാ പ്രസംഗകരും സിപിഐമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ബന്ധു നിയമന വിവാദത്തിലും സിപിഐ സിപിഎം നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി.സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭരണത്തില്‍ സിപിഐക്ക് അര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നില്ല.

അതേസമയം, ഭരണത്തില്‍ നോക്കുകുത്തികളായി മാറുമ്പോൾ കൂടി ഇതു സംബന്ധിച്ചു പ്രതികരിക്കാന്‍ സിപിഐയുടെ മന്ത്രിമാര്‍ക്കു കഴിയുന്നില്ലെന്നും കൗൺസിൽ കുറ്റപ്പെടുത്തി.മുന്‍ മന്ത്രി ഇ.പി.ജയരാജന്റെ നിയമസഭയിലെ പ്രസംഗം ബന്ധു നിയമന വിവാദം കൂടുതല്‍ വഷളാക്കി.കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നു കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അക്രമവും അതുവഴിയുള്ള അരക്ഷിതത്വവും മുതലെടുക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമം തടയണം.

ജനങ്ങള്‍ക്കു സുരക്ഷിതത്വം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ കെ.ഇ. ഇസ്മായില്‍, ബിനോയ് വിശ്വം,തുടങ്ങിയ പ്രമുഖർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button