ജമ്മു● ജമ്മുകാശ്മീരില്‍ സമീപകാലത്ത ഏറ്റവും വലിയ സൈനിക ഓപ്പറേഷനില്‍ 44 ഓളം ഭീകരരെ ഇന്ത്യന്‍ സൈന്യം ജീവനോടെ പിടികൂടി. ബാരമുള്ള ജില്ലയില്‍ സൈന്യം നടത്തിയ തെരച്ചിലിലാണ് ഇത്രയധികം ഭീകരര്‍ പിടിയിലായത്. ഇവരില്‍ നിന്നും നിരവധി ആയുധങ്ങളും ളിത്താവളങ്ങളില്‍ നിന്നും ചൈനീസ് പതാകകളും സൈന്യം കണ്ടെത്തി. ആദ്യമായാണ് ഭീകരരില്‍ നിന്നും ചൈനീസ് പതാക കണ്ടെത്തുന്നത്.
ലഷ്കര്‍-ഇ-തോയ്ബ, ജെയ്ഷെ മൊഹമ്മദ് ഭീകരരാണ് പിടിയിലായതെന്നാണ് സൂചന. പെട്രോള്‍ ബോംബ് തുടങ്ങിയ വന്‍ ആയുധ ശേഖരവും, ചൈനീസ്, പാകിസ്ഥാന്‍ പതാകകളും ഇവരുടെ ഒളിസങ്കേതത്തില്‍ നിന്നും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
സൈന്യം, പോലീസ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ് സേനകള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
Post Your Comments