ലാഹോര്‍: പഞ്ചാബി ഭാഷ പാക്കിസ്ഥാനില്‍ നിരോധിച്ചു. പഞ്ചാബി ഭാഷ അസഭ്യ ഭാഷയെന്ന് ആരോപിച്ചാണ് പാക്കിസ്ഥാന് സ്കൂളുകളില്‍ പഞ്ചാബി ഭാഷ നിരോധിച്ചത്. ചില സ്കൂളുകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന് മുന്‍ വിദേശകാര്യ മന്ത്രിയായ ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകളിലും ഇനി പഞ്ചാബി ഭാഷ പഠിപ്പിക്കാന്‍ പാടില്ല.
പഞ്ചാബി ഭാഷ സംസാരിക്കാന്‍ പോലും പാടില്ല എന്നവസ്ഥയാണുള്ളത്. സ്കൂളിന് അകത്തും പുറത്തും പഞ്ചാബി സംസാരിക്കുന്നത് നിരോധിക്കുകയാണെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സ്കൂള്‍ അധികൃതര്‍ നല്കിയ നോട്ടീസില്‍ പറയുന്നു. സ്കൂളിന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്കൂളില്‍ മാത്രമല്ല, വീട്ടില്‍ പോലും പഞ്ചാബി ഭാഷ ഉച്ഛരിക്കാന്‍ പാടില്ലായെന്ന നിര്‍ദ്ദേശവുമുണ്ട്.
പഞ്ചാബി മാതൃഭാഷയായുള്ളവരോട് സ്കൂള്‍ അധികൃതര്‍ മാപ്പ് ചോദിക്കണമെന്നും വിലക്ക് പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഭാഷയാണ് പഞ്ചാബിയെന്നും പാകിസ്താനിലും ഇന്ത്യയിലും മാത്രമല്ല ലോകത്തുള്ള മുഴുവന്‍ പഞ്ചാബികളേയും അപമാനിക്കുന്നതാണ് സ്കൂളിന്റെ തീരുമാനമെന്നും പ്രമുഖര്‍ പറയുന്നു.
Post Your Comments