
പാറ്റ്ന: പാക്കിസ്ഥാന്റെ കാര്യത്തില്‍ ഉറച്ച തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ഉപദേശം. പാക്കിസ്ഥാന് പ്രണയലേഖനം കൊടുക്കുന്നത് മോദി നിര്‍ത്തണമെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. ഇന്ത്യയുടെ മിന്നലാക്രമണത്തെ രാഷ്ട്രീയമായി മുതലെടുക്കരുതെന്നും അദ്ദേഹം പറയുന്നു.
പാക്കിസ്ഥാനെതിരെയുള്ള നീക്കങ്ങള്‍ക്ക് മുഴുവന്‍ രാജ്യത്തിന്റേയും പിന്തുണയുണ്ട്. ഇസ്ലാമാബാദിലേക്ക് പ്രണയലേഖനം അയക്കുന്നത് അവസാനിപ്പിച്ച് പാകിസ്ഥാനെതിരെ സാധ്യമായതെല്ലാം ചെയ്യണം. ഒരു രാജ്യമെന്ന നിലയില്‍ ഞങ്ങളെല്ലാം മോദിക്കൊപ്പം ഉണ്ടെന്നും നിതീഷ് വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനായി നീക്കങ്ങള്‍ നടത്തുന്ന മോദി കൂടുതല്‍ ദൃഢമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. രാജ്യത്തിന്റെ നേതാവിനെപ്പോലെയാണ് അല്ലാതെ ബിജെപിയുടെ നേതാവായല്ല പെരുമാറേണ്ടതെന്നും നിതീഷ് പറയുന്നു.
Post Your Comments