Uncategorized

നാരങ്ങാ വെള്ളം ശീലമാക്കൂ :യുവത്വം നിലനിർത്താം

എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഇല്ലാതാക്കാൻ പറ്റിയ ഏറ്റവും നല്ല എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം.പ്രത്യേകിച്ച്‌ ഇത്തരം ചൂടു കാലങ്ങളില്‍ നാരങ്ങാ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നാരങ്ങാ വെള്ളം കുടിക്കുന്നതുകൊണ്ട് നമുക്ക് പല പ്രയോജനങ്ങളും ഉണ്ട്. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും അതുപോലെതന്നെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാനും നാരങ്ങ സഹായകമാണ്. ഏറ്റവും അധികം നിര്‍ജ്ജലീകരണം നടക്കുന്നത് ചൂടുകാലത്താണ്. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് നാരങ്ങവെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാൻ സഹായിക്കുന്നു.

ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിലും നാരങ്ങയുടെ ഉപയോഗം തള്ളിക്കളയാനാകില്ല. ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള കഴിവു കൂടി നാരങ്ങാവെള്ളത്തിനുണ്ട്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവകറ്റുകയും വിവിധ തരം ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.ചര്‍മ്മത്തില്‍ ചുളിവുകള്‍ ഇല്ലാതാകുന്നതോടെ യുവത്വം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.കൂടാതെ ശരീരത്തില്‍ സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളം.നീര്‍ക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്ത് കളയുകയാണ് നാരങ്ങവെള്ളം ചെയ്യുന്നത്. അതുപോലെ മാനസിക പിരിമുറുക്കം കൂടുതല്‍ അനുഭവിയ്ക്കുന്ന സമയങ്ങളില്‍ അല്‍പം നാരങ്ങാ വെള്ളം കുടിക്കുന്നത് പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കും.

ദഹന സഹായത്തിന് ഏറ്റവും നല്ല പാനീയമാണ് നാരങ്ങാ വെള്ളം. എന്നും രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കുന്നു.കൂടാതെ ശരീരം മെലിയാനും നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ എത്ര വലിയ നില്‍ക്കാത്ത ജലദോഷവും ചുമയുമാണെങ്കിലും നാരങ്ങാ വെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നത് വളരെ ഉത്തമമാണ്.കണ്ണിന്റെ ആരോഗ്യ സംരക്ഷണ കാര്യത്തിലും നാരങ്ങ ഒട്ടും പിറകിലല്ല. നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നും വ്യായാമത്തിനു ശേഷം നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും മെച്ചപ്പെടുത്തുന്നു.കൂടാതെ ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നതിലൂടെ യുവത്വം നിലനിർത്താനും സാധിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button