NewsIndia

ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ അവ്യക്തത : ഒരാഴ്ച്ചയായി മെഡിക്കല്‍ ബുള്ളറ്റിനും പ്രസിദ്ധീകരിയ്ക്കാത്തതില്‍ ആശങ്ക

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അവ്യക്തത തുടരുന്നു. ആശുപത്രി അധികൃതര്‍ ജയയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ തുടര്‍ച്ചയായ ആറാം ദിവസവും പ്രസിദ്ധീകരിക്കാത്തത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ജയയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയത് ഈ മാസം പത്തിനാണ്. ചികിത്സയില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ കൂടുതല്‍ കാലം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ജയലളിത മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കടുത്ത പനിയും നിര്‍ജലീകരണവും മൂലമാണ് 68 കാരിയായ ജയലളിതയെ സെപ്റ്റംബര്‍ 28ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതിനിടെ ജയലളിതയെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ദിവസങ്ങളില്‍ എത്തിയേക്കുമെന്ന് വിവരമുണ്ട്. ജയലളിതയെ സന്ദര്‍ശിക്കാന്‍ തമിഴ് സൂപ്പര്‍താരം രജനീകാന്തും മകള്‍ ഐശ്വര്യ ധനുഷുമെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button