IndiaNews

ബംഗാളിലെ സാക്ഷരത ഏറ്റവും കൂടുതലുള്ള ജില്ലയില്‍ “നരബലി” നടന്നതായി സംശയം

ഗോര്‍കില്ല: ബംഗാളില്‍ സാക്ഷരതയില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന ജില്ലയില്‍ നരബലി നടന്നതായി സംശയം പരന്നതോടെ ഇവിടുത്തേയും സമീപപ്രദേശങ്ങളിലേയും ജനങ്ങള്‍ തങ്ങളുടെ സ്ത്രീജനങ്ങളുടെ സുരക്ഷയെച്ചൊല്ലി ആശങ്കയില്‍.

ഒക്ടോബര്‍ 15-നാണ് പൂര്‍ബ മേദിനിപ്പൂര്‍ ജില്ലയിലെ ഗോര്‍കില്ല ഗ്രാമത്തിലുള്ള ഒരു അടയ്ക്കാതോട്ടത്തില്‍ നിന്ന്‍ ശിരസ്സ് ഛേദിച്ച നിലയില്‍ ഒരു പെണ്‍കുട്ടിയുടെ നഗ്നമൃതദേഹം ലഭിച്ചത്. മൃതദേഹത്തില്‍ കാണപ്പെട്ട താന്ത്രികരീതിയിലുള്ള വരകളും കുറികളും – സിന്ദൂരം, കൈകാല്‍വണ്ണകളില്‍ ചുവന്ന ചായം, സ്വകാര്യഭാഗത്തിന് സമീപം ഉറപ്പിച്ച മണ്‍പാത്രത്തില്‍ രക്തം, വേപ്പിലകള്‍, ശിരസ്സ് വേര്‍പെട്ട കഴുത്തില്‍ ചുവന്ന തുണി കൊണ്ടുള്ള ചുറ്റ് – കണ്ടപ്പോഴാണ് ഒക്ടോബര്‍ 14-ന് രാത്രിയില്‍ നടത്തിയ നരബലിയാണോ ഇതെന്ന് പ്രദേശവാസികളില്‍ സംശയം ജനിച്ചത്.

പശ്ചിം മേദിനിപ്പൂര്‍ ജില്ലയിലെ മിഡ്നാപ്പൂര്‍ പട്ടണത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ച മൃതദേഹത്തിന്‍റെ റിപ്പോര്‍ട്ട് കാതിരിക്കുകയാണ് ഗ്രാമവാസികളും അധികൃതരും.

കൂട്ടബലാത്സംഗം നടത്തി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അക്കാര്യം മറച്ചുവച്ച് പോലീസ് അന്വേഷണവും മറ്റും വഴിതിരിച്ചു വിടാന്‍ കൃതൃമമായി ഉണ്ടാക്കിയതാണോ നരബലിയുടെ അടയാളങ്ങള്‍ എന്നും പോലീസും ഗ്രാമവാസികളും സംശയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button