വിയന്ന: നവനാസികളുടെ സ്മാരകം ആയിമാറുന്നതിന് മുമ്പ് ഓസ്ട്രിയയിലെ ഹിറ്റ്‌ലറുടെ ജന്മഗൃഹം ഇടിച്ചുനിരത്താന്‍ തീരുമാനമായി. വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിലാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായത്.
“ഹിറ്റ്ലറുടെ ജന്മഗൃഹം ഇടിച്ചു നിരത്തും. അസ്ഥിവാരം നിലനിര്‍ത്തിക്കൊണ്ട് ആ സ്ഥാനത്ത് പുതിയൊരു കെട്ടിടം പണിതുയര്‍ത്തും. ഇത് ഏതെങ്കിലും ധര്‍മ്മസ്ഥാപനത്തിന്‍റെ നടത്തിപ്പിനോ അല്ലെങ്കില്‍ പ്രാദേശിക അധികാരസ്ഥാപനമായി ഉപയോഗിക്കാനോ വിട്ടുനല്‍കും,” തദ്ദേശവകുപ്പ് മന്ത്രി വോള്‍ഫ്ഗാംഗ് സൊബോട്ക ഓസ്ട്രിയന്‍ പത്രം ദി പ്രെസ്സെയോട് പറഞ്ഞു.
ഓസ്ട്രിയയുടെ മനോഹരമായ ബി=വടക്കന്‍ പ്രദേശത്തുള്ള പട്ടണമായ ബ്രൗനാവു ആം ഇന്നിലുള്ള വിവാദകെട്ടിടം എന്തുചെയ്യണം എന്ന്‍ തീരുമാനിക്കാനായി ചുമതലപ്പെടുത്തിയ വിദഗ്ദകമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും സൊബോട്ക പറഞ്ഞു.
പ്രദേശവാസിയും ഈ കെട്ടിടത്തിന്‍റെ ഉടമസ്ഥയും ആയ ഗെര്‍ലിന്‍ഡ് പോമെറുമായി 2011 മുതല്‍ ഓസ്ട്രിയന്‍ ഗവണ്മെന്‍റ് നിയമയുദ്ധത്തിലാണ്. ഇവരുടെ ഉടമസ്ഥതയിലുള്ള മഞ്ഞകെട്ടിടത്തിലാണ് ഹിറ്റ്‌ലര്‍ ഏപ്രില്‍ 20, 1889-ല്‍ ജനിച്ചത്. 1970-കളില്‍ അന്നത്തെ ഓസ്ട്രിയന്‍ ഗവണ്മെന്‍റ് പോമെറുമായി ഒരു ലീസ് ഒപ്പിടുകയും ശാരീരികബുദ്ധിമുട്ടുകള്‍ ഉള്ള ആളുകള്‍ക്കായി ഒരു കേന്ദ്രം ഇവിടെ ആരംഭിക്കുകയും ചെയ്തു.
പക്ഷേ അഞ്ച് വര്‍ഷം മുമ്പ് പോമെര്‍ ഈ കെട്ടിടത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയും ഗവണ്മെന്‍റുമായി നിയമയുദ്ധത്തില്‍ ഏര്‍പ്പെടുകയും ആയിരുന്നു. തദ്ദേശ വകുപ്പ് വീട് വാങ്ങിക്കാനായി മുന്നോട്ടുവച്ച വാഗ്ദാനം പോമെര്‍ നിരസിച്ചതോടെയാണ് വീട് പിടിച്ചെടുത്ത് ഇടിച്ചു നിരത്താനുള്ള തീരുമാനവുമായി ഗവണ്മെന്‍റ് മുന്നോട്ടു പോയത്.
Post Your Comments