കൊച്ചി: സൗമ്യ വധക്കേസിന് പിന്നാലെ ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടിയും അഡ്വ. ബി.എ ആളൂര്‍ ഹാജരാകുന്നു. ആളൂരിനെ തന്‍റെ അഭിഭാഷകനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അമീറുള്‍ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു.സംസ്ഥാനത്തെ ഞെട്ടിച്ച ജിഷ കൊലക്കേസ് പ്രതിയായ അമീറുള്‍ ആളൂരിനെ അഭിഭാഷകനായി വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം അപേക്ഷ നല്‍കിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 28ന് ആണ് രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറയില്‍ ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയുടെ അമ്മ രാജേശ്വരി കൂലിപ്പണി കഴിഞ്ഞ് എത്തിയപ്പോള്‍ വൈകിട്ട് എട്ടരയോടെയാണ് ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന നിലയിലായിരുന്നു ജിഷയുടെ മൃതദേഹം.
ഹൈടെക്ക് കള്ളന്‍ ബണ്ടിചോറിനു വേണ്ടിയും തലസ്ഥാനത്തെ ഞെട്ടിച്ച ഹൈടെക്ക് എ.ടി.എം തട്ടിപ്പ് കേസിലെ പ്രതി റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനു വേണ്ടിയും ഗോവിന്ദച്ചാമിക്ക് വേണ്ടിയും ആളൂർ ആണ് ഹാജരായത്.വന്‍ വിവാദമായ ജിഷ കൊലക്കേസിൽ ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 14ന് ആണ് പ്രതിയായ അമീറുള്‍ ഇസ്ലാം അറസ്റ്റിലായത്.
Post Your Comments