KeralaNewsIndiaInternational

ഉത്തരാഖണ്ഡ് പ്രളയം: കാണാതായ 50 പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി : 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ അന്‍പതിലധികം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കേദാര്‍നാഥ്-ത്രിയുഗിനാരായണ്‍ പാതയുടെ ഇരുവശങ്ങളിലുമായാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയ്ക്കുള്ള സാന്പിളുകള്‍ ശേഖരിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ സംസ്കരിക്കുമെന്ന് ഗര്‍വാള്‍ റേഞ്ച് ഐജി അറിയിച്ചു.

2013 ലുണ്ടായ പ്രകൃതി ദുരന്തത്തില്‍ 4,120 പേരെയാണ് കാണാതായതെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍പറയുന്നത്. ഇതില്‍ 92 പേര്‍ വിദേശികളാണ്. രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ് പ്രളയം. പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ കേദാര്‍നാഥില്‍ എത്തിയവരില്‍ വലിയൊരു വിഭാഗം ആളുകള്‍ പ്രളയത്തില്‍ അകപ്പെട്ടിരുന്നു.ഉത്തരാഖണ്ഡിനെ കൂടാതെ ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയും പ്രളയം ബാധിച്ചിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മേഖലകളില്‍ അന്നു നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button