പത്തനംതിട്ട: കേരളത്തിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് മാതൃക കാട്ടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വന്തം പരാജയം മറച്ചുവെച്ച് മറ്റുളളവരുടെ മേല്‍ കുറ്റം ആരോപിച്ച് ഈ വലിയ വിപത്തില്‍ നിന്നും രക്ഷപെടാന്‍ മുഖ്യമന്ത്രി നടത്തുന്ന ശ്രമം അപലപനീയമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
സിപിഎം ആയുധം താഴെവെച്ചാൽ മാത്രമേ കണ്ണൂരിലെ പ്രശ്നങ്ങൾ അവസാനിക്കൂ എന്ന് കുമ്മനം ചൂണ്ടിക്കാട്ടി.സമാധാനം വേണമെന്ന് സിപിഎം ആഗ്രഹിക്കണം.നിയമം കൈയ്യിലെടുത്ത് എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു.അധികാരം സിപിഎമ്മിന്റെ കയ്യിലിരിക്കുന്നിടത്തോളം കണ്ണൂരിൽ നീതി കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments