തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ അകപ്പെട്ടു മന്ത്രിസ്ഥാനം ഒഴിയേണ്ട വന്ന സിപിഐ (എം) നേതാവ് ഇ. പി ജയരാജനെക്കുറിച്ച് കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി മുഹമ്മദ് ഷഫീര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ പിന്‍വലിച്ചു.
മനുഷ്യസ്നേഹിയായ ജയരാജന് ബന്ധുനിയമനത്തിന്റെ പേരില്‍ തരംതാണ് പുറത്തായതിനെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ജയരാജന്റെ മനുഷ്യസ്നേഹത്തിന്റെ മറ്റൊരു മുഖം കാണിക്കുക മാത്രമാണ് താന്‍ ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചത് എന്നു ഷഫീര്‍ പറയുന്നു.57 ഓളം അനാഥക്കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്തുന്ന ആളാണ് ജയരാജനെന്നും ഇതൊക്കെ തന്റെ വ്യക്തിപരമായ അഭിപ്രായമാണു പാര്‍ട്ടിയുടെതല്ല എന്നും മുഹമ്മദ് ഷെഫീര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.
Post Your Comments