കോഴിക്കോട്: ഉമ്മന്‍ചാണ്ടിയെ കണക്കിന് പരിഹസിച്ച് നിയമമന്ത്രി എകെ ബാലന്‍. ഇപി ജയരാജനെ താഴെയിറക്കിയതിനോട് ബാലന്‍ പ്രതികരിച്ചതിങ്ങനെ. ഈ നാട്ടില്‍ തെറ്റ് ചെയ്യാത്ത മൂന്നേ മൂന്നു പേര്‍ മാത്രമേ ഉണ്ടാകൂ. ഒന്ന് ഗര്‍ഭസ്ഥശിശു, രണ്ട് മൃതദേഹം മൂന്ന് ഉമ്മന്‍ചാണ്ടി.
സിപിഐഎം മന്ത്രിമാര്‍ ഉണരുമ്പോഴും ജാഗ്രതയുള്ളവരായിരിക്കുമെന്നും ബാലന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ഒരിക്കലും തെറ്റ് ചെയ്യില്ലെന്നും ബാലന്‍ പരിഹസിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോടതി പരാമര്‍ശത്തിന്റെ പേരിലാണ് കേസ് എടുക്കാന്‍ നിര്‍ബന്ധിതരാകുകയും രാജിവെക്കുകയും ചെയ്തത്. ഈ സര്‍ക്കാരിന്റ കാലത്ത് ഒരു പൊതുതാത്പര്യ ഹര്‍ജിയുടെയും പേരിലല്ല നടപടിയെടുത്തതെന്നും ബാലന്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും ഗവര്‍ണറും ഇടപെട്ടിട്ടും മാധ്യമങ്ങളെ തടയുന്ന അഭിഭാഷകരുടെ നടപടി നിയമവ്യവസ്ഥയെ കളിയാക്കലാണെന്നും ബാലന്‍ പ്രതികരിച്ചു.
Post Your Comments