അത്യാധുനിക റഷ്യന്‍ വിമാനവേധ മിസൈല്‍ സംവിധാനം ‘എസ്400 ട്രയംഫ് ‘ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വ്യോമസേന ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ സന്ദര്‍ശനത്തോടെ എസ് – 400 വാങ്ങാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കുമെന്നാണ് കരുതുന്നത്.
എന്താണ് എസ്-400 ട്രയംഫ്?
ശത്രുവിമാനങ്ങളെയും മിസൈലുകളെയും ആളില്ലാ വിമാനങ്ങളെയും 400 കിലോമീറ്റര്‍ അകലെ നിന്ന് പോലും ഭസ്മമാക്കാന്‍ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400.
120 കിലോമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെയുള്ള ദൈര്‍ഘ്യത്തിലെ ലക്ഷ്യങ്ങളെ ഭേദിക്കാന്‍ കഴിയുന്ന മൂന്ന് തരത്തിലുള്ള മിസൈല്‍ സംവിധാനങ്ങളാണ് എസ്400ല്‍ ഉള്ളത്. ദീർഘദൂര മിസൈലായ 40 എൻ 6 , മദ്ധ്യദീർഘ ദൂര മിസൈലായ 48 എൻ 6 , മദ്ധ്യദൂര മിസൈലായ 9എം96 എന്നിവയാണവ. എട്ട് ലോഞ്ചറുകളും ഒരു നിയന്ത്രണ കേന്ദ്രവും ശക്തിയേറിയ റഡാറും 16 മിസൈലുകളും ഇതിലുണ്ട്. സൂപ്പര്സോണിക്കോ ഹൈപ്പര്സോണിക്കോ ആയ വേഗതയില്‍ പറന്നെത്തി നശിപ്പിക്കാവുന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അമേരിക്കയുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ എഫ് 35 ജെറ്റുകളുള്പ്പെടെയുള്ളവയെ നശിപ്പിക്കാന്‍ കഴിയും. ആകാശമാര്‍ഗം മണിക്കൂറിൽ 17,000 കിലോമീറ്റർ സ്പീഡിൽ വരുന്ന ആക്രമണസംവിധാനങ്ങളെ വരെ ഇവന് തകര്‍ക്കും.
റഷ്യയില്‍ നിന്ന് അഞ്ച് എസ് -400 ആണ് ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഇതിൽ മൂന്നെണ്ണം പടിഞ്ഞാറ് ഭാഗത്തും രണ്ടെണ്ണം കിഴക്ക് ഭാഗത്തും വിന്യസിക്കും . കിഴക്ക് ഭാഗത്തുള്ളത് ചൈനീസ് ആക്രമണത്തെയും പടിഞ്ഞാറ് ഭാഗത്തുള്ളത് പാകിസ്ഥാൻ ആക്രമണത്തെയും പ്രതിരോധിക്കും .
നിലവിലുള്ള ഇന്ത്യയുടെ സ്വന്തം വിമാനവേധ സംവിധാനമാണ് ആകാശ്. ഇതിന് പുറമേ രണ്ട് വിമാനവേധ സംവിധാനങ്ങള്‍ കൂടി പണിപ്പുരയിലാണ്. ഇസ്രയേലില്‍ നിന്ന് വാങ്ങിയ 15 കിലോമീറ്റര്‍ ദൂരപരിധിയുള്ള സ്പൈഡറും ഇസ്രയേല്‍ സഹകരണത്തോടെ നിര്‍മ്മിക്കുന്ന 70 കിലോമീറ്റര്‍ പരിധിയുള്ള സര്‍ഫസ് ടു എയര്‍ സംവിധാനവുമാണിവ. ഇതിന് പുറമെയാണ് റഷ്യയില്‍നിന്ന് ”എസ്400 ട്രയംഫ് ‘ ‘ കൂടി വാങ്ങാന്‍ ഇന്ത്യ ആലോചിക്കുന്നത്. ചൈന ഇതിനിടെ 4 ”എസ്400 ട്രയംഫ് ‘ റഷ്യയില്‍ നിന്നും സ്വന്തമാക്കിയിട്ടുണ്ട്.
എസ്-400 മിസൈല്‍ സംവിധാനം ഇന്ത്യയുടെ സൈനിക ശേഷി പലമടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് കറുതപ്പെടുന്നത്.
Post Your Comments