NewsLife Style

നെറ്റിക്കു നടുവില്‍ അമർത്തൂ; കാണാം വ്യത്യാസം

പല ആരോഗ്യപ്രശ്നങ്ങളും നമ്മുടെ ശരീരത്തെ ബാധിക്കാറുണ്ട്. ഇവയ്ക്കു പലപ്പോഴും നമ്മുടെ ശരീരത്തില്‍ തന്നെ പരിഹാരങ്ങളുമുണ്ട്.പക്ഷെ അത് നമ്മളിൽ പലർക്കും അറിയില്ല.
നെറ്റിയ്ക്കു നടുവില്‍ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളേയും ബന്ധിപ്പിക്കുന്ന ഒരു ബിന്ദു ഉണ്ട്. ഈ പോയന്റില്‍ ദിവസം 45 സെക്കന്റ് നേരം അമര്‍ത്തിപ്പിടിക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും നമുക്ക് നല്‍കും.

ചൂണ്ടുവിരല്‍ കൊണ്ട് ഇരുപുരികങ്ങള്‍ക്കും നടുവിലായുള്ള പോയന്റിലാണ് അമര്‍ത്തിപ്പിടിക്കേണ്ടത്. ഇത് 45 സെക്കന്റു നേരം തുടരണം. ശരീരത്തിലെ വിവിധ അവയവങ്ങളിലേയ്ക്ക് ഇങ്ങനെ ചെയ്യുന്നതുമൂലം ഊർജ്ജപ്രവാഹം ഉണ്ടാകും. തലച്ചോറുള്‍പ്പെടെ ശരീരത്തിന്റെ പല അവയവങ്ങളുടേയും പ്രവര്‍ത്തനത്തിന് ഈ ഊര്‍ജപ്രവാഹം സഹായിക്കും. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും.

തലച്ചോറിലെ എന്‍ഡോര്‍ഫിന്‍ ഉല്‍പാദനത്തെ സഹായിക്കും. ഇതുവഴി മസില്‍ ടെൻഷൻ, സ്ട്രെസ് എന്നിവ കുറയ്ക്കും. സൈനസ് വേദനയും മൂക്കടപ്പുമെല്ലാം മാറ്റാന്‍ ഈ ഭാഗത്ത് അമര്‍ത്തുന്നത് നല്ലതാണ്. തലവേദനയില്‍ നിന്നും ശമനം ലഭിക്കാനുള്ള നല്ലൊരു വഴിയാണിത്. നല്ല ഉറക്കം ലഭിക്കാനും ഈ ഭാഗത്ത് അമര്‍ത്തുന്നതു സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button