തൊടുപുഴ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ വനിതാ പോലീസുകാരിയുടെ വാട്‌സ്ആപ്പ് പോസ്റ്റ്.
തൊടുപുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് പോലീസ് ഗ്രൂപ്പില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ പിന്നീട് പോസ്റ്റ് പിന്‍വലിച്ചെങ്കിലും ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം ഇതുമായി ബന്ധപ്പെട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.
സ്റ്റേഷനിലെ പോലീസുകാര്‍ അംഗങ്ങളായുള്ള ഗ്രൂപ്പിലാണ് പോസ്റ്റ് ഇട്ടത്. കണ്ണൂരില്‍ സി.പി.എം. കൊന്നൊടുക്കിയ ചെറിയ ഒരു പട്ടിക എന്നു പറഞ്ഞുതുടങ്ങുന്ന പോസ്റ്റില്‍ 1969 മുതല്‍ 2013 വരെ സി.പി.എം. ആക്രമണത്തില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ പേരുകള്‍ പറഞ്ഞിരിക്കുന്നത്.
കൂടാതെ അതിനടിയില്‍ പി.എസ്.സി. പരീക്ഷയുടെ റാങ്ക്‌ലിസ്റ്റല്ല കേരളം ശരിയാക്കാന്‍ വേണ്ടി അധികാരത്തില്‍ കയറിയ ടീം കണ്ണൂരില്‍ കൊന്നൊടുക്കിയ ആളുകളുടെ പട്ടികയാണ് ഇതെന്നു പറയുന്നു. ഇതില്‍ ചരിത്രത്തില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണനെ 1964ല്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയാണ് മുഖ്യനെന്നും പരാമര്‍ശിച്ചിട്ടുണ്ട്. മറ്റാരോ നല്‍കിയ പോസ്റ്റ് ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യുകയായിരുന്നു.
പോലീസ് രഹസ്യാന്വേഷണ വിഭാഗവും സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പോലീസുകാരിക്കെതിരെ വകുപ്പുതലത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.
Post Your Comments