KeralaNewsInternational

ഓണ്‍ലൈന്‍ ബിന്‍ലാദന്റെ പ്രസംഗങ്ങളാണ് ഐ എസിലേക്ക് ആകര്‍ഷിച്ചതെന്ന് കനകമലയില്‍ പിടിയിലായ യുവാക്കള്‍

ഓണ്‍ലൈന്‍ ബിന്‍ലാദന്റെ പ്രസംഗങ്ങളാണ് ഐ എസിലേക്ക് ആകര്‍ഷിച്ചതെന്ന് കനകമലയില്‍ പിടിയിലായ യുവാക്കള്‍. എന്‍ ഐ എയുടെ ചോദ്യം ചെയ്യലിന്റെ ഫലമായാണ് അല്‍ഖയ്ദ വക്താവായ അന്‍വറിന്റെ പ്രസംഗങ്ങളെക്കുറിച്ച് ഇവര്‍ വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ ബിന്‍ലാദന്‍ എന്നറിയപെടുന്ന അന്‍വര്‍ അല്‍ ഔലാക്കി 2011 ലെ യു എസ് ആക്രമണത്തിലാണ് കൊല്ലപെട്ടത്‌.

അതേസമയം പ്രതി റാഷിദ് അലിയുടെ ഫോണില്‍ സിം കാര്‍ഡിട്ട് പ്രവര്‍ത്തിപ്പിക്കാന്‍ സിഡാക്കിനെ അനുവദിക്കണമെന്നാവശ്യപെട്ട് എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കി. ഇവര്‍ കൈമാറിയിരുന്ന ടെലഗ്രാം സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ വേണ്ടിയാണിത്. ഐ എസ് നു വേണ്ടി യുദ്ധം ചെയ്തതാണെന്ന് കണ്ടെത്തി എന്‍ ഐ എ അറസ്റ്റു ചെയ്തസുബ്ഹാനിയെ തിങ്കളാഴ്ച്ച മുതല്‍ ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. മറ്റു പ്രതികളെ അടുത്തമാസം രണ്ടു വരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്തു

shortlink

Post Your Comments


Back to top button