ചവറ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ഒടുവില്‍ പോലീസ് കണ്ടെത്തി. തിരുവന്തപുരത്തുനിന്ന് നീണ്ടകര സ്വദേശിനി 20 കാരിയെയാണ് ചവറ പോലീസ് നാട്ടിലെത്തിച്ചത്. നാലുദിവസംമുമ്പാണ് ശ്രീലങ്കകാരനായ കാമുകനെത്തേടി പെണ്‍കുട്ടി വീടുവിട്ടത്. പെണ്‍കുട്ടിയെ കാണാനില്ലന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ചവറ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിരുവനന്തപുരത്തുനിന്ന് പെണ്‍കുട്ടിയെ പിടികൂടിയത്.
ശ്രീലങ്കയിലെ കാന്‍ഡി സ്വദേശി തന്‍സിം അഹ്‌സനെന്ന പേരില്‍ പരിചയപ്പെട്ട യുവാവുമായി ബി.ടെക്. അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി നാലുമാസമായി പ്രണയത്തിലായിരുന്നു. ഇവര്‍ കഴിഞ്ഞ ജൂണില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയക്കാരായത്. തമിഴിലായിരുന്നു ചാറ്റിങ്. മറ്റൊരു രാജ്യക്കാരനും വ്യത്യസ്ത മതത്തില്‍പ്പെട്ടതുമായതുകൊണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവരുടെ പ്രണയത്തെ എതിര്‍ത്തു.
കഴിഞ്ഞയാഴ്ചയാണ് പെൺകുട്ടി കാമുകനെ തേടി ഇറങ്ങിയത്. ഇതുവരെയും ഇവുവരും തമ്മിൽ കണ്ടിട്ടില്ലായിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം ആകെയുണ്ടായിരുന്ന സ്വര്‍ണമാല വിറ്റ് കിട്ടിയ 19,500 രൂപയുമായി വാടകമുറിയില്‍ കഴിയുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
ചവറ സി.ഐ. ഗോപകുമാര്‍, എസ്.ഐ. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടുകിട്ടിയത്. ഒടുവില്‍ പെണ്‍കുട്ടി വീട്ടുകാരോടൊപ്പം പോകാമെന്ന് സമ്മതിച്ചു. എന്നാല്‍ കാമുകന്‍ ശ്രീലങ്കക്കാരനായതിനാല്‍ പോലീസ് ഇയാളെക്കുറിച്ച് വിശദമായി വിശദമായി അന്വേഷിച്ചുവരുകയാണ്.
Post Your Comments