ന്യൂഡല്‍ഹി● ആം ആദ്മി പാര്‍ട്ടിയുടെ ഉത്തംനഗര്‍ എം.എല്‍.എ നരേഷ് ബല്യാൻ അറസ്റ്റില്‍. ഡൽഹി റസിഡന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റിനെ മർദിച്ചെന്ന പരാതിയിലാണ് ബല്യാനെ പോലീസ് അറസ്റ്റ് ചെയ്തത്.
മോഹൻ ഗാർഡൻ റസിഡന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഹെൻട്രി ജോർജിനെയാണ് ബല്യാന്‍ മര്‍ദ്ദിച്ചത്. മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
അതേസമയം, ജോര്‍ജ്ജിനെതിരെ എം.എല്‍.എയും പരാതി നല്‍കിയിട്ടുണ്ട്. ജോര്‍ജ്ജ് തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് ബല്യാന്റെ പരാതി.
Post Your Comments