നമ്മുടെ ശരീരലക്ഷണങ്ങള്‍ നോക്കി ഭൂതഭാവിവര്‍ത്തമാന കാലങ്ങള്‍ പ്രവചിക്കുന്ന ശാസ്ത്ര ശാഖയാണ് സാമുദ്രിക ശാസ്ത്രശാഖ.ഭര്‍ത്താവിന്റെ ഭാവി ഭാര്യയിലും ഭാര്യയുടെ ഭാവി ഭര്‍ത്താവിന്റെ കയ്യിലുമാണെന്ന് ചിലപ്പോഴെങ്കിലും നമ്മളൊക്കെ പറയാറുണ്ട്.സാമുദ്രിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങളൊക്കെ നമ്മൾ പറയുന്നത്.
ഭാര്യയുടെ കാല്‍പാദം നോക്കിയാല്‍ ഭര്‍ത്താവിന്റെ ഭാവിയറിയാമെന്നാണു പറയുന്നത്. കാല്‍പാദത്തിനടിയില്‍ ചക്രം, കൊടി അഥവാ ധ്വജം, സ്വാസ്തിക ചിഹ്നങ്ങളുള്ള സ്ത്രീകളുണ്ടാകും. ഇത് ഭര്‍ത്താവിന് രാജകീയഭാഗ്യവും സുഖവും വരുമെന്ന സൂചനയാണ് നൽകുന്നത്.തള്ളവിരലിനേക്കാള്‍ വലുതാണ് രണ്ടാംവിരലെങ്കില്‍ ഭര്‍ത്താവിന് തലവേദനയാകുമെന്നര്‍ത്ഥം. ഇത്തരം സ്ത്രീകള്‍ പരപുരുഷഗമനത്തിനു ശ്രമിയ്ക്കുന്നവരാണ്.
നടക്കുമ്പോള്‍ ഇരു പാദങ്ങളിലേയും ചെറുവിരലുകള്‍ ഭൂമിയില്‍ പൂര്‍ണമായും പതിയുന്നില്ലെങ്കില്‍ ചെറുപ്രായത്തിലെ വൈധവ്യമായിരിക്കും ഫലം. ഇത്തരം സ്ത്രീകളെ വിശ്വസിയ്ക്കാന്‍ കൊള്ളില്ലെന്നാണ് നിഗമനം.കാലിന്റെ തള്ളവിരല്‍, രണ്ടാംവിരല്‍ എന്നിവയ്ക്കിടയില്‍ അകലം മററുള്ളവയേക്കാള്‍ കുറവെങ്കില്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ജീവിതമാകും ഫലം.സ്ത്രീയുടെ പാദത്തിന്റെ ഉപ്പുറ്റി കട്ടിയുള്ളതാണെങ്കിൽ ദാമ്പത്യം അല്‍പം ബുദ്ധിമുട്ടുള്ളതായിരിയ്ക്കും. മൃദുവെങ്കില്‍ ജീവിതം സുഖകരവും.താമര, ചക്രം തുടങ്ങിയ അടയാളങ്ങള്‍ സ്ത്രീയുടെ കാൽ പാദത്തിലുണ്ടെങ്കിൽ ഭര്‍ത്താവിന് രാഷ്ട്രീയലാഭം, ഐശ്വര്യം, ധനം എന്നിവ ഫലം. എന്നാല്‍ ഇതെല്ലാം ഒരുമിച്ചു ജീവിക്കുമ്പോൾ മാത്രമാണെന്നുകൂടി ഓർക്കണം.
Post Your Comments