തിരുവനന്തപുരം: വേലി തന്നെ വിളവുതിന്നുന്ന അവസ്ഥ വച്ചുപൊറുപ്പിക്കില്ലെന്നും മൂന്നാംമുറപോലെ ഇല്ലാതാകേണ്ട ഒന്നാണ് അഴിമതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ പൊലീസുകാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം. അഴിമതിരഹിതമായ പൊലീസ് സംവിധാനമാണ് സംസ്ഥാനത്ത് ആവശ്യമെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാനത്തിന് അകത്തുനിന്നും തീവ്രവാദഭീഷണി ഉയരുന്നുണ്ട്. വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഹീനമായ ശ്രമങ്ങള്‍ നടക്കുന്നെന്നും പൊലീസ് സേനയുടെ ആള്‍ശേഷിയും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നും അദേഹം പറഞ്ഞു.
Post Your Comments