ഭോപ്പാല്‍ : ഇന്ത്യന്‍ സൈന്യത്തേയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യമനില്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യം ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് പുറമേ പാകിസ്ഥാന്‍കാരെയും രക്ഷപ്പെടുത്തി. ഈ പ്രവൃത്തി ഇന്ത്യന്‍ സൈന്യത്തിന്റെ മനുഷ്യത്വത്തിന് ഉദാഹരണമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സൈനികര്‍ അതിര്‍ത്തി കാക്കുന്നവര്‍ മാത്രമല്ല. സൈനികരുടെ മികച്ച സേവനം ശ്രീനഗറിലും ബന്ദ്രിനാഥിലും വെള്ളപ്പൊക്കമുണ്ടായപ്പോള്‍ നാം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ത്യാഗത്തിനും മനുഷ്യത്വത്തിനും നമ്മുടെ സൈന്യം ലോകത്തിന് മാതൃകയാണ്. സൈന്യത്തിന്റെ അര്‍പ്പണവും ത്യാഗമനോഭാവവും ഒരിക്കലും വര്‍ണിക്കാന്‍ കഴിയില്ലെന്നും മോദി ഭോപ്പാലില്‍ പറഞ്ഞു.
സൈന്യം, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, തീരസംരക്ഷണ സേന ജവാന്മാര്‍ എന്നിവര്‍ അവരുടെ ജീവന്‍ ത്യാഗം ചെയ്യുന്നു. അതിനാല്‍ നമുക്ക് സമാധാനമായി ഉറങ്ങാന്‍ സാധിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഒന്നരലക്ഷത്തോളം ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അത് നമ്മള്‍ മറക്കാന്‍ പാടില്ല. നമ്മുടെ സൈന്യത്തിന്റെ ഏറ്റവും വലിയ ശക്തി അവരുടെ നിശ്ചയദാര്‍ഡ്യവും ഇച്ഛാശക്തിയുമാണ്. അത് 1.2 ബില്യന്‍ ജനങ്ങളുടെ പിന്തുണയില്‍ നിന്നും ലഭിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments