തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വെട്ടിലായി പാര്ട്ടിയ്കക് അനഭിമതനായ വ്യവസായമന്ത്രി ഇ.പി. ജയരാജന് കണ്ടക ശനി. രാജി സമ്മര്‍ദ്ദത്തിന് പുറമെ ഇ.പി വേട്ടയാടുന്നത് വിദേശത്തുനിന്നും മാഫിയാ സംഘത്തിന്റെ ഭീഷണിയും . ശരിപ്പെടുത്തിക്കളയുമെന്നാണു ഭീഷണി. ഇതേക്കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഡി.ജി.പി: ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി. ഫോണ്‍ നമ്പര്‍ വ്യക്തമാകാതിരുന്നതിനാല്‍ മന്ത്രിയെ വിളിച്ചത് ആരെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. ആസ്ട്രേലിയയില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്ന് കരുതുന്നു.
മലബാര്‍ സിമന്റ്സിലും ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സിലും നടത്തിയ ഇടപെടലുകളാണ് ഭീഷണിക്കു കാരണമായതെന്ന് വ്യവസായ വകുപ്പ് അറിയിച്ചു . സംസ്ഥാനത്തിന് ആവശ്യമുള്ള സിമന്റിന്റെ പത്തു ശതമാനമാണു മലബാര്‍ സിമന്റ്സില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. സിമന്റ് ലോബികള്‍ അട്ടിമറി സൃഷ്ടിച്ച് മലബാര്‍ സിമന്റ്സ് അടച്ചുപൂട്ടി.
ഉല്‍പ്പാദനവും വിതരണവും നിശ്ചലമായി. സിമന്റിന് നാട്ടില്‍ ആവശ്യം വര്‍ധിച്ച സമയത്തായിരുന്നു കമ്പനി അടച്ചുപൂട്ടിയത്. ഇതില്‍ മന്ത്രിയുടെ ഇടപെടലുണ്ടാകുകയും ഉല്‍പ്പാദനം 20 ശതമാനമായി വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
വൈകാതെ കമ്പനി പ്രവര്‍ത്തിച്ചുതുടങ്ങും. ഇതു സിമന്റ് മാഫിയയെ പ്രകോപിപ്പിച്ചിരുന്നു.
ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സില്‍ പ്രതിവര്‍ഷം നൂറു കോടി രൂപയുടെ ഉപ്പ് ആവശ്യമുണ്ട്. ഉപ്പും വൈദ്യുതിയുമാണ് കമ്പനി പ്രവര്‍ത്തിക്കാന്‍ ആവശ്യം. കോടിക്കണക്കിനു രൂപയുടെ ആസിഡാണ് ഇവിടെനിന്നു വില്‍ക്കുന്നത്. വര്‍ഷങ്ങളായി ഉപ്പ് നല്‍കുന്നത് ഒരു മഹാരാഷ്ട്ര കമ്പനിയാണ്. ഉല്‍പ്പാദിപ്പിക്കുന്ന ആസിഡിന്റെ 70 ശതമാനവും നല്‍കുന്നത് ഒരാള്‍ക്കാണ്. ഈ രണ്ട് ഇടപാടിലും വന്‍ അഴിമതി നടന്നിരുന്നു. ഇത് കണ്ടെത്തി വേണ്ട നടപടി സ്വീകരിച്ചതും മന്ത്രി.ഇ.പിജയരാജന്റെ നിര്‍ദേശാനുസരണമായിരുന്നു.
സിഡ്കോ എം.ഡിയായിരുന്ന സജി ബഷീറിനെ ഒഴിവാക്കിയതും ഭീഷണിക്കു കാരണമായതായി വ്യവസായമന്ത്രി കാര്യാലയം കരുതുന്നു.
കടവന്ത്രയില്‍ നൂറു കോടിയുടെ ഭൂമി പാട്ടത്തിനു കൈമാറാന്‍ ശ്രമിച്ചു. ഈ പ്രശ്നം വിജിലന്‍സിനു കൈമാറിയത് ജയരാജന് മന്ത്രിയായശേഷമാണ്. ഒരു വിദേശ ഷെയ്ഖിനു വിദേശ മണല്‍ ഇറക്കുമതി ചെയ്യാമെന്ന് ഉറപ്പുനല്‍കി അഞ്ചുകോടി വാങ്ങിയെന്ന പരാതിയും മന്ത്രി വിജിലന്‍സിനു നല്‍കിയിരുന്നു. ബന്ധുനിയമന വിവാദത്തില്‍ വെട്ടിലായി പാര്‍ട്ടിയ്ക്ക് അനഭിമതനായ ജയരാജന്
Post Your Comments