ന്യൂഡല്‍ഹി● ഉത്തരാഖണ്ഡില്‍ ഇപ്പോള്‍ തെരഞ്ഞടുപ്പ് നടത്തിയാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് സര്‍വേ. 70 അംഗ നിയമസഭയില്‍ ബി.ജെ.പി 38 മുതല്‍ 43 സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് അഭിപ്രായസര്‍വേ പറയുന്നു. ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് 26-31 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ കണ്ടെത്തി. 2017 ആദ്യമാണ് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്.
മുതിര്‍ന്ന ബി.ജെ.പി നേതാവ് ബി.സി ഖണ്ഡൂരി മുഖ്യമന്ത്രിയാകണമെന്ന് ഈ ഹിമാലയന്‍ സംസ്ഥാനത്തിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 86 ശതമാനം പേരും 82 കാരനായ ഈ ബി.ജെ.പി നേതാവിന് അനുകൂലമായാണ് വോട്ട് ചെയ്തത്.
2007-2009 കാലയളവില്‍ ഖണ്ഡൂരി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. 2011-12 കാലയളവില്‍ ഒരു വര്‍ഷവും ഖണ്ഡൂരി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.
Post Your Comments