ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കുന്നത് ചൈനയിലെ ഒരു കമ്പനിയെക്കുറിച്ചുള്ള വാര്‍ത്തകളാണ്. ഇവിടുത്തെ വ്യത്യസ്‌തമായൊരു നിയമമാണ് കമ്പനിയെ മാധ്യമങ്ങളിലേക്ക് ആകർഷിച്ചത്. എല്ലാ ദിവസവും ജോലി തുടങ്ങുന്നതിന് മുമ്പ് ഈ കമ്പനിയിലെ വനിതാ ജീവനക്കാര്‍ ബോസിനെ ചുംബിക്കണം. ചുംബനം ചുണ്ടില്‍ത്തന്നെ വേണമെന്നാണ് ബോസിന്റെ നിര്‍ബന്ധം.
ബീജിങ് ആസ്ഥാനമായുള്ള കമ്പനിയുടെ ടോങ്ഷൂ ശാഖയിലാണ് സംഭവം. രാവിലെ ഒമ്പത് മണിക്ക് എത്തുന്ന വനിതാ ജീവനക്കാര്‍ വരിയായി ഒമ്പതരവരെ നിൽക്കും.തുടർന്ന് ജോലി തുടങ്ങുന്നതിന് മുമ്പ്, ഓഫീസ് മേലാധികാരിയായ ആള്‍ക്ക് ചുംബനം നൽകണം. ഇതിനു വേണ്ടിയാണ് വരി നിൽക്കുന്നത്.
ഇത്തരത്തിലുള്ള ഈ കലാപരിപാടി ജീവനക്കാരും ബോസും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് വേണ്ടിയാണെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.
വെള്ളവും മല്‍സ്യവും തമ്മിലുള്ള ബന്ധം പോലെ ഇത് കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കുമെന്ന് ബോസും പറയുന്നു. മികച്ച തൊഴില്‍ സംസ്‌ക്കാരം കൈവരിക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിലെ പല കമ്പനികളിലും ഈ ചുംബന ഏര്‍പ്പാട് നടക്കുന്നതായാണ് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഷാങ്ഹായിയിലെ ഒരു കമ്പനിയില്‍ ജോലിക്ക് പ്രവേശിക്കാനെത്തിയ രണ്ടു സ്‌ത്രീകള്‍, ഈ ചുംബന വ്യവസ്ഥ അംഗീകരിക്കാനാകാതെ അപ്പോള്‍ തന്നെ രാജിവെച്ച് പോയതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments