തിരുവനന്തപുരം: അഴിമതിക്കാരും രാഷ്ട്രീയ ശത്രുക്കളും കാരണമാണ് താന്‍ രാജിവെച്ചതെന്ന് ഇപി ജയരാജന്‍. നാലര മാസക്കാലം പ്രവര്‍ത്തിച്ചത് കേരളത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയാണ്. കേരളത്തിന്റെ വ്യവസായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടായിരുന്നു പ്രവര്‍ത്തനം. എന്നാല്‍, ഇത് അഴിമതിക്കാര്‍ക്കും രാഷ്ട്രീയ ശത്രുക്കള്‍ക്കും അസ്വസ്ഥത ഉണ്ടാക്കി.
വ്യവസായ വകുപ്പിലെ സുപ്രധാന സ്ഥാനങ്ങളിലിരുന്ന് അഴിമതി കാട്ടിയ നിരവധിയാളുകളെ നീക്കം ചെയ്യാനും മാറ്റി നിയമിക്കാനുമുള്ള തീരുമാനങ്ങള്‍ പലരെയും ബുദ്ധിമുട്ടിച്ചു. ഒടുവില്‍ വിവാദമുണ്ടാക്കി തന്നെ ഇറക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും ജയരാജന്‍ പറയുന്നു. രാഷ്ട്രീയ ശത്രുക്കളും അഴിമതിക്കാരും സിപിഎമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും മുന്നണിയെയും ആക്രമിച്ചു.
ഇത് പാര്‍ട്ടിക്ക് കോട്ടം തട്ടിക്കുമെന്നു തോന്നിയപ്പോഴാണ് താന്‍ രാജിവെക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യവസായ വകുപ്പ് മന്ത്രിയെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും സഹകരണവും നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
Post Your Comments